കേരളം

kerala

ETV Bharat / state

അക്ഷയ സെന്‍റർ ജീവനക്കാരന് ക്രൂരമർദനം; പ്രതികളെ തേടി പൊലീസ് - Akshaya Center Employee Kidnapped - AKSHAYA CENTER EMPLOYEE KIDNAPPED

അക്ഷയ സെന്‍റർ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. പ്രതികളെ തേടി പൊലീസ് അന്വേഷണം തുടങ്ങി.

AKSHAYA CENTER BRUTALLY BEATEN UP  യുവാവിന് ക്രൂരമർദ്ദനം  യുവാവിനെ തട്ടക്കൊണ്ടുപോയി  അക്ഷയ ജീവനക്കാരന് ക്രൂരമർദ്ദനം
Akshaya Center Employee Brutally Beaten Up (ETV Bharat)

By ETV Bharat Kerala Team

Published : Aug 13, 2024, 10:39 AM IST

കോഴിക്കോട് : അക്ഷയ സെന്‍റർ നടത്തിപ്പുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടിക്ക് സമീപം ചുള്ളിക്കാപറമ്പ് അക്ഷയ സെന്‍റര്‍ നടത്തിപ്പുകാരനായ ആബിദിനാണ് മർദനമേറ്റത്.

ഇന്നലെ (ഓഗസ്റ്റ് 12) വൈകിട്ടാണ് സംഭവം. കാറിലെത്തിയ ഒരു സംഘം ആളുകള്‍ സ്ഥാപനത്തിലേക്ക് ഇരച്ചെത്തുകയും ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് ആബിദിനെ പിടിച്ചിറക്കി കൊണ്ടുപോവുകയുമായിരുന്നു. കാറിൽ വച്ച് ആബിദിനെ ക്രൂരമായി മർദിച്ചു.

മലപ്പുറം അരീക്കോട് വെച്ചാണ് ആബിദ് അക്രമി സംഘത്തിന്‍റെ പിടിയിൽ നിന്നും രക്ഷപ്പെട്ടത്. സാരമായി പരിക്കേറ്റ ഇയാള്‍ അരീക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും അന്വേഷണം നടത്തുന്ന മുക്കം പൊലീസ് അറിയിച്ചു.

വധശ്രമം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. അക്ഷയ സെന്‍റര്‍ ജീവനക്കാരനെതിരെ നടന്ന അതിക്രമത്തില്‍ ചുള്ളിക്കാപറമ്പിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി യോഗം പ്രതിഷേധിച്ചു. അടിയന്തരമായി പ്രതികളെ പിടികൂടണമെന്ന് സർവ്വകക്ഷിയോഗം പൊലീസിനോട് ആവശ്യപ്പെട്ടു.

Also Read : താമരശ്ശേരിയിലെ തട്ടിക്കൊണ്ടുപോകല്‍; അന്വേഷണം പത്തംഗ സംഘത്തിലേക്ക്, രണ്ടുപേർ കസ്‌റ്റഡിയിൽ

ABOUT THE AUTHOR

...view details