കേരളം

kerala

ETV Bharat / state

അടുക്കത്ത് ബയൽ മുഹമ്മദ് ഹാജി കൊലക്കേസ്; 32 വര്‍ഷത്തിനിപ്പുറം വിധി, നാല് പ്രതികൾക്ക് ജീവപര്യന്തം - Muhammad Haji murder case - MUHAMMAD HAJI MURDER CASE

2008 ൽ നടന്ന വർഗീയ കൊലപാതകത്തിൻ്റെ ഭാഗമായാണ് പട്ടാപ്പകൽ ഹാജിയെ മകൻ്റെ മുന്നിൽ വച്ച് വെട്ടി കൊലപ്പെടുത്തിയത്. 32 വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്.

KASARAGOD  MURDER CASE  മുഹമ്മദ് ഹാജി കൊലക്കേസ്  LATEST MALAYALAM NEWS
Representational Image (ETV Bharat)

By ETV Bharat Kerala Team

Published : Aug 29, 2024, 7:44 PM IST

അടുക്കത്ത് ബയൽ മുഹമ്മദ് ഹാജി കൊലക്കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം (ETV Bharat)

കാസർകോട് : അടുക്കത്ത് ബയൽ മുഹമ്മദ് ഹാജി(56) കൊലക്കേസിൽ നാല് പ്രതികൾക്കും ജീവപര്യന്തം തടവ്. പ്രതികളായ സന്തു, കിഷോര്‍, അജിത്ത്, ശിവപ്രസാദ് എന്നിവർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കാസർകോട് ജില്ല അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2008 ൽ നടന്ന വർഗീയ കൊലപാതകത്തിൻ്റെ ഭാഗമായാണ് പട്ടാപ്പകൽ ഹാജിയെ മകൻ്റെ മുന്നിൽ വച്ച് വെട്ടി കൊലപ്പെടുത്തിയത്. അടുക്കത്ത് ബയലിലെ പള്ളിക്ക് സമീപം വച്ചായിരുന്നു കൊലപാതകം. 2008 ഏപ്രിലിൽ കാസർകോട് കേന്ദ്രീകരിച്ച് ഉണ്ടായ സംഘർഷത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് പിന്നാലെ മൂന്നാം പ്രതി അജിത്ത് സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായില്ലെന്ന് കോടതിയെ അറിയിച്ചു. ഇതേ തുടർന്ന് വയസ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സമയം അനുവദിച്ചെങ്കിലും പ്രതിഭാഗത്തിന് തെളിയിക്കാനായില്ല. ഇതോടെയാണ് ആദ്യ നാല് പ്രതികൾക്കും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

നീതി പുലർന്നതായും ഇനി ഒരു മക്കൾക്കും ഈ ഗതി വരരുതെന്നും വിധിക്ക് പിന്നാലെ മുഹമ്മദ് ഹാജിയുടെ മകൻ പ്രതികരിച്ചു. കൃത്യമായ അന്വേഷണമാണ് ശിക്ഷാവിധിയിലെത്തിച്ചതെന്നും സമാനമായ കേസുകളിൽ പ്രതികൾക്ക് ശിക്ഷ വാങ്ങിച്ചു നൽകാൻ ഇത് പ്രേരണയാകുമെന്നും ജില്ല പൊലീസ് മേധാവി ഡി ശിൽപ്പ പറഞ്ഞു.

എന്നാൽ സാമുദായിക സ്‌പർധയുടെ ഭാഗമായാണ് കൊലപാതകമെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. 32 വർഷത്തിന് ശേഷമാണ് ഒരു വർഗീയ കൊലപാതക കേസിൽ ശിക്ഷ വിധിക്കുന്നത്. കേസിലെ ദൃക്‌സാക്ഷിയായ, കൊല്ലപ്പെട്ട സി എ മുഹമ്മദ് ഹാജിയുടെ മകൻ ശിഹാബ്, വഴി യാത്രക്കാരൻ എന്നിവരുടെ മൊഴികളാണ് കേസിൽ നിർണായകമായത്.

അന്ന് വെള്ളരിക്കുണ്ട് സിഐ ആയിരുന്ന ഇപ്പോഴത്തെ കാസർകോട് എഎസ്‌പി പി ബാലകൃഷ്‌ണൻ നായരാണ് ഈ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത 11 കൊലപാതക കേസുകളിൽ എട്ട് കൊലക്കേസുകളും വിവിധ കോടതികൾ വിചാരണ നടത്തിയ ശേഷം വെറുതെ വിടുകയായിരുന്നു.

Also Read:അമ്മായിഅമ്മയെ വധിച്ച കേസ്‌; മരുമകൾക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും

ABOUT THE AUTHOR

...view details