കേരളം

kerala

ETV Bharat / state

വിവാദങ്ങൾക്കൊടുവിൽ നടപടി; എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി, ഇനി സായുധ പൊലീസ് ബറ്റാലിയനിൽ - ADGP AJITH KUMAR TO ARMED POLICE - ADGP AJITH KUMAR TO ARMED POLICE

മനോജ് എബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപി.

M R Ajithkumar  ADGP  Law and order  Manoj Abraham
ADGP MR Ajith Kumar (ETV Bharat)

By ETV Bharat Kerala Team

Published : Oct 6, 2024, 10:19 PM IST

തിരുവനന്തപുരം:ആർഎസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്‌ച, പൂരം കലക്കൽ എന്നീ വിവാദങ്ങൾക്കൊടുവിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി ചുമതലയിൽ നിന്ന് എംആര്‍ അജിത് കുമാറിനെ നീക്കി ഉത്തരവിറക്കി. പകരം ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി ചുമതലപ്പെടുത്തി.

അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പൊലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. മുഖം നോക്കാതെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ സിപിഎം സംസ്ഥാന നേതൃത്വവും നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിഷയത്തിൽ മുൻപ് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ധർവേഷ് നടപടിക്ക് നിർദേശിച്ചതായി വാർത്തകൾ പുറത്തു വന്നെങ്കിലും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന നേതൃത്വ യോഗങ്ങൾക്ക് ശേഷമാണ് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നടപടികളിലേക്കു കടന്നത്.

Also Read:എംആര്‍ അജിത് കുമാര്‍ പുറത്തേക്കോ? ശബരിമല അവലോകന യോഗത്തില്‍ നിന്നും എഡിജിപിയെ ഒഴിവാക്കി

ABOUT THE AUTHOR

...view details