എറണാകുളം: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ്. കൊച്ചിയിൽ ആഗോള നിക്ഷേപ സംഗമത്തിൽ അദാനി പോർട്‌സ് ആൻഡ് സെസ് ലിമിറ്റഡ് എംഡി കരൺ അദാനിയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ വികസനത്തിനും ലോജിസ്റ്റിക്‌സ് ഹബ് സ്ഥാപിക്കുന്നതിനും വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള വികസനത്തിനാണ് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുകയെന്നും കരൺ അദാനി വ്യക്തമാക്കി.
കേരളത്തിൻ്റെ ആഗോള വ്യാപാര പാരമ്പര്യം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. പുരാതന തുറമുഖമായ മുസിരിസ്, റോം, ഈജിപ്‌ത്, ചൈന എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന കേന്ദ്രമായിരുന്നു. വിഴിഞ്ഞം ഈ സമ്പന്നമായ പാരമ്പര്യം തുടരുകയാണ്.
കരണ്‍ അദാനി ആഗോള നിക്ഷേപ സംഗമത്തിൽ സംസാരിക്കുന്നു (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അദാനി ഗ്രൂപ് അഭിമാനിക്കുന്നുവെന്നും കരൺ അദാനി പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായുള്ള തങ്ങളുടെ യാത്ര 2015ൽ അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഇന്ന് പിണറായി വിജയൻ്റെ നേതൃത്വത്തിൽ അത് യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പ് ഇതിനകം 5,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും 20,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്നും കരൺ അദാനി പറഞ്ഞു. വിഴിഞ്ഞം ഇന്ത്യയുടെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെൻ്റ് ഹബ്ബ് മാത്രമല്ല, ഈ മേഖലയിലെ ഏറ്റവും വലിയ ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കരൺ അദാനി പറഞ്ഞു.
കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തിൽ നിന്നും (ETV Bharat) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കും. കൊച്ചിയിൽ ഒരു ലോജിസ്റ്റിക്‌സ്, ഇ-കൊമേഴ്‌സ് ഹബ്ബ് സ്ഥാപിക്കുമെന്നും കരൺ അദാനി വ്യക്തമാക്കി. ഈസ് ഓഫ് ഡൂയിങ് ബിസിനസിലും ആഗോള സ്റ്റാർട്ടപ്പ് ഹബ്ബായും സംസ്ഥാനം ഉയർന്നു. ഇത് സംസ്ഥാന സർക്കാറിന്‍റെ വികസന കാഴ്‌ചപ്പാടിൻ്റെ സാക്ഷ്യപത്രമാണെന്നും കരണ്‍ അദാനി അഭിപ്രായപ്പെട്ടു.
Also Read:സഞ്ജീവ് പിഎസ് എസ്‌എഫ്ഐ സംസ്ഥാന സെക്രട്ടറി; എം.ശിവപ്രസാദ് പ്രസിഡന്‍റ്