കേരളം

kerala

ETV Bharat / state

നടന്‍ ബാല അറസ്റ്റില്‍; പൊലീസ് നടപടി മുൻ ഭാര്യയുടെയും മകളുടെയും പരാതിയില്‍

പ്രഥമികാന്വേഷണത്തിൽ ബാലയ്‌ക്ക് എതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസിന്‍റെ കണ്ടെത്തല്‍.

By ETV Bharat Kerala Team

Published : Oct 14, 2024, 8:33 AM IST

ACTOR BALA  ബാല അറസ്റ്റ്  MALAYALAM LATEST NEWS  HARASSMENT CASE AGAINST BALA
Actor Bala (ETV Bharat)

എറണാകുളം:നടൻ ബാല അറസ്റ്റിൽ. കടവന്ത്ര പൊലീസാണ് മുൻ ഭാര്യയുടെയും മകളുടെയും പരാതിയിൽ നടനെ അറസ്റ്റ് ചെയ്‌തത്. ഇന്ന് പുലർച്ചെ പാലാരിവട്ടത്തെ നടന്‍റെ ഫ്ലാറ്റിൽ നിന്നും കസ്‌റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ബാലയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ത്രീത്വത്തെ അപമാനിക്കൽ, ബാലാവകാശ നിയമത്തിലെ വകുപ്പുകൾ ഉൾപ്പടെയാണ് ബാലയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മുൻ ഭാര്യയും മകളുമായി ബന്ധപെട്ട ചില പ്രതികരങ്ങൾ അടുത്തിടെ ബാല സമൂഹമാധ്യമത്തിലൂടെ നടത്തിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതേ തുടർന്നാണ് ഇരുവരും പരാതി നൽകിയത്. സമൂഹമാധ്യമത്തിലൂടെ ബാല അപമാനിച്ചു. ബാലയുടെ വീഡിയോകൾ മകളെ വൈകാരികമായി ബാധിച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് തുടർ നടപടികളിലേക്ക് കടന്നത്.

Also Read: നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബു അറസ്‌റ്റില്‍

ABOUT THE AUTHOR

...view details