കോഴിക്കോട് :കുറ്റിക്കാട്ടൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് മതിയായ നഷ്‌ടപരിഹാരവും കുറ്റക്കാർക്കെതിരെ നടപടിയും ആവശ്യപ്പെട്ട് മുഹമ്മദ് റിജാസ് കുടുംബസഹായ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് വൈദ്യുത ഭവനിലേക്ക് ബഹുജന മാർച്ച് നടത്തി.
വൈദ്യുതി ഷോക്കുണ്ടെന്ന് കോവൂർ കെഎസ്ഇബി ഓഫീസിൽ വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയും എടുക്കാത്തതാണ് മുഹമ്മദ് റിജാസിൻ്റെ മരണത്തിന് ഇടയാക്കിയതെന്നാണ് കുടുംബത്തിൻ്റെയും നാട്ടുകാരുടെയും ആരോപണം. പ്രാഥമിക അന്വേഷണത്തിലും കെഎസ്ഇബിയുടെ ഭാഗത്തുനിന്നും വീഴ്‌ച കണ്ടെത്തിയിരുന്നു. എന്നിട്ടും മതിയായ നഷ്‌ടപരിഹാരമോ കുറ്റക്കാർക്കെതിരെ നടപടിയോ എടുക്കാത്തതാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമരം ആസൂത്രണം ചെയ്യാൻ കാരണം.