കേരളം

kerala

ETV Bharat / state

കളരി പഠിക്കാനെത്തിയ 14 കാരനെ പീ‌ഡിപ്പിച്ചു; ആശാന് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും - ACCUSED SENTENCED SEXUALLY ASSAULT

കളരി ആശാനായ പ്രതി ആൺകുട്ടിയെ കുഴമ്പിടാനെന്ന വ്യാജേന കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു

POCSO CASE IN THIRUVANANTHAPURAM  12YEARS SENTENCED TO SEXUAL ASSAULT  UNNATURAL SEXUAL ASSAULT CASE TVM  LATEST NEWS IN MALAYALAM
Accused Pushpakaran (ETV Bharat)

By ETV Bharat Kerala Team

Published : Dec 13, 2024, 9:30 PM IST

തിരുവനന്തപുരം:കളരി അഭ്യസിക്കാനെത്തിയ 14 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ പ്രതിക്ക് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര സ്വദേശി പുഷ്‌പാകരനെയാണ് (64) ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ശിക്ഷിച്ചത്. 2022 ജൂണിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

തിരുവനന്തപുരത്ത് നിന്നും ചേർത്തലയിലെ വാടക വീട്ടിൽ താമസിച്ച് കളരിപ്പയറ്റ് സ്ഥാപനം നടത്തി വരികയായിരുന്നു പുഷ്‌പാകരൻ. ഈ സ്ഥാപനത്തിൽ കളരി അഭ്യസിക്കുന്നതിനായി വന്ന 14 വയസ് പ്രായമുള്ള ആൺകുട്ടിയെ കളരി ആശാനായ പ്രതി കുഴമ്പിടാനെന്ന വ്യാജേന വിളിച്ച് കളരിയോട് ചേർന്നുള്ള മറ്റൊരു മുറിയിൽ കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇത് പിന്നീടും ആവർത്തിച്ചു. ഇതിനെ തുടർന്ന് കളരിയിൽ പോകുന്നതിന് വിമുഖത കാണിച്ച കുട്ടിയോട് രക്ഷിതാക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കുട്ടിയെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ ആൾ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയതിനും ഒന്നിൽ കൂടുതൽ തവണ ഉപദ്രവിച്ചതിനും പോക്സോ നിയമപ്രകാരം 6 വർഷം വീതം 12 വർഷം തടവും 1 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. കുട്ടി അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്‌ടപരിഹാരം നൽകുന്നതിന് ഗവൺമെന്‍റിനോട് കോടതി ശുപാർശ ചെയ്‌തു.

പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 14 സാക്ഷികളെയും 16 രേഖകളും കേസിൻ്റെ തെളിവിനായി ഹാജരാക്കി. 2022 ജൂൺ മാസത്തിൽ ചേർത്തല പൊലീസ് സ്‌റ്റേഷൻ ഇൻസ്പെക്‌ടർ ആയിരുന്ന ആൻ്റണി വിജെ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൻ്റെ അന്വേഷണത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ നിധി കെ, ഷൈനിമോൾ എന്നിവർ ഭാഗമായിരുന്നു. പ്രോസിക്യൂഷൻ വിങ്ങിലെ ഓഫിസർമാരായ സുനിത എ, രതീഷ് ടിഎസ് എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ, അഡ്വ. ഭാഗ്യലക്ഷ്‌മി വിഎൽ എന്നിവർ ഹാജരായി.

Also Read:ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ വീട്ടിലെത്തിച്ച് പീഡനം; 18കാരൻ പിടിയിൽ

ABOUT THE AUTHOR

...view details