കേരളം

kerala

ETV Bharat / state

മലപ്പുറത്ത് രണ്ടിടങ്ങളിൽ വാഹനാപകടം; യുവാക്കൾക്ക് ദാരുണാന്ത്യം - മലപ്പുറത്ത് രണ്ടിടങ്ങളിൽ വാഹനാപകടം

The Bikers Died In The Accident: മലപ്പുറം നിലമ്പൂരിലും മമ്പാടുമുണ്ടായ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു.

The Bikers Died In The Accident  accident death  മലപ്പുറത്ത് രണ്ടിടങ്ങളിൽ വാഹനാപകടം  യുവാക്കൾക്ക് ദാരുണാന്ത്യം
The Bikers Died In The Accident

By ETV Bharat Kerala Team

Published : Jan 21, 2024, 4:24 PM IST

മലപ്പുറം:വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണത്യം (The Biker Died In The Accident). ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പൂക്കോട്ടുംപാടം കവള മുക്കട്ട മേലെ പീടികയിൽ ഇന്ന് രാവിലെ 7.35 നാണ് അപകടമുണ്ടായത്. അകമ്പാടം മൊടവണ്ണ സ്വദേശി പ്രദീപാണ് മരിച്ചത്. ബൈക്ക് റോഡിലെ എഡ്‌ജിൽ തട്ടി ബസിന്‍റെ ബാക്ക് ടയറിന്‍റെ അടയിൽപ്പെട്ട് യാത്രികന്‍റെ തലയിലൂടെ ബസിന്‍റെ ടയർ കയറി ഇറങ്ങുകയായിരുന്നു. പ്രദീപ് സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. കവള മുക്കട്ടയിലെ ഒരു കല്യാണത്തിന് വന്നതായിരുന്നു യുവാവെന്ന് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്മോർട്ടം നടപടികൾക്കായി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വീട്ടിലേക്ക് ആവശ്യമായ സാധനം വാങ്ങാൻ കടയിലേക്ക് പോകുന്നതിനിടെ നടുവക്കാട് ജി എൽ പി സ്‌കൂളിന് സമീപം ബൈക്ക് റോഡിൽ തെന്നി വീണ് അപകടം. വീട്ടിലേക്ക് ആവശ്യമായ സാധനം വാങ്ങാൻ പോകുന്നതിനിടെ നടുവക്കാട് ജി എൽ പി സ്‌കൂളിന് സമീപം ബൈക്ക് റോഡിൽ തെന്നി വീണാണ് അപകടമുണ്ടായത്. മമ്പാട് നടുവക്കാട് കുപ്പനത് ഹമീദിന്‍റെ മകൻ നിവാവി ആണ് മരിച്ചത്. പിക്കപ്പ് വാൻ യാത്രികനാണ് നിവാവി വീണു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ അയൽവാസികളെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നിലമ്പൂർ ജില്ലാ ഹോസ്‌പിറ്റലിൽ ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ABOUT THE AUTHOR

...view details