കേരളം

kerala

ETV Bharat / state

അബ്‌ദുൾ റഹീമിന്‍റെ മോചനം വൈകില്ല; കുടുംബം റിയാദില്‍, ഉമ്മ വീഡിയോ കോള്‍ വഴി സംസാരിച്ചു - ABDUL RAHIM CASE

സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന റഹീമിനെ കാണാന്‍ കുടുംബം റിയാദിലെത്തി. ഉമ്മയ്‌ക്ക് ജയിലിനകത്തേക്ക് പ്രവേശനം നല്‍കിയെങ്കിലും റഹീമുമായി നേരിട്ട് സംസാരിക്കാനായില്ല.

അബ്‌ദുൾ റഹീം മോചനം  ABDUL RAHIMS RELEASE  അബ്‌ദുൾ റഹീം സൗദി  ABDUL RAHIM FAMILY IN RIYADH PRISON
Abdul Rahim - File (ETV Bharat)

By ETV Bharat Kerala Team

Published : Nov 8, 2024, 10:30 AM IST

കോഴിക്കോട്:സൗദി അറേബ്യയിലെ ജയിലിൽ മോചനം കാത്ത് കഴിയുന്ന ഫറോക്ക് സ്വദേശി അബ്‌ദുൾ റഹീമിനെ സന്ദർശിക്കാൻ കുടുംബം റിയാദ് ജയിലിലെത്തി. നേരിൽ കാണാൻ ശ്രമിച്ചെങ്കിലും റഹീം ഉമ്മയെ കാണാൻ തയ്യാറായില്ല. ഒടുവിൽ വീഡിയോ കോളിലൂടെയാണ് ഉമ്മ സംസാരിച്ചത്.

റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്‌കാൻ ജയിലിലാണ് ഉമ്മ ഫാത്തിമ, സഹോദരൻ എംപി നസീർ, അമ്മാവൻ അബ്ബാസ് എന്നിവർ എത്തിയത്. ഉമ്മയ്ക്ക് മാത്രമാണ് അധികൃതർ ജയിലിന്‍റെ അകത്തേക്ക് പ്രവേശനം അനുവദിച്ചത്. എന്നാല്‍, ചിലരുടെ ഇടപെടൽ കാരണം ഉമ്മയ്‌ക്ക് മകനെ നേരിൽ കാണാൻ കഴിയാത്ത അവസ്ഥ ഉണ്ടായതായി കുടുംബം ആരോപിച്ചു.

റഹീമിന്‍റെ മോചനത്തിന് വേണ്ടി 18 വർഷമായി പ്രവർത്തിക്കുന്ന നിയമസഹായ സമിതിയെ അറിയിക്കാതെയാണ് കുടുംബം സൗദിയിലേക്ക് പോയതെന്നാണ് വിവരം. മോചന നടപടികളുടെ ഭാഗമായി 17ന് കേസ് പരിഗണിക്കാനിരിക്കെ തന്നെ കാണാൻ ജയിലിലേക്ക് വരേണ്ടതില്ലെന്ന് റഹീം കുടുംബത്തെ അറിയിച്ചതായും സൂചനയുണ്ട്. റഹീമിന്‍റെ ജയിൽ മോചന നടപടികൾ നീളുന്ന സാഹചര്യത്തിൽ കഴിഞ്ഞ 30നാണ് ഉമ്മയും സഹോദരനും നേരിൽ കാണാൻ സൗദിയിലേക്ക് പോയത്.

റിയാദ് ജയിലിൽ എത്തി റഹീമിനെ കണ്ട ശേഷം ഉംറ തീർഥാടനം നിർവഹിച്ചു മടങ്ങാനായിരുന്നു തീരുമാനം. കഴിഞ്ഞ മാസം 21ന് ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നു കുടുംബം പ്രതീക്ഷിച്ചിരുന്നു. അന്നു കോടതി സിറ്റിങ് നടന്നെങ്കിലും കേസ് മാറ്റി വയ്‌ക്കുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വധശിക്ഷ റദ്ദ് ചെയ്‌ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നായിരുന്നു കോടതി അറിയിച്ചത്. ചീഫ് ജസ്റ്റിസിന്‍റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്ന് കോടതി അറിയിച്ചിരുന്നു. കേസ് ഇനി 17ന് പരിഗണിക്കുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന പ്രതീക്ഷയിലാണ് നിയമ സഹായ സമിതി. കോടമ്പുഴ സീനത്ത് മൻസിലിൽ മച്ചിലകത്ത് റഹീമിന്‍റെ മോചനത്തിനായി 47 കോടിയിലേറെ രൂപയാണ് സമാഹരിച്ച് നൽകിയത്.

Also Read:അബ്‌ദുൾ റഹീമിന്‍റെ മോചനം: ഉത്തരവ് ഉടനുണ്ടാവുമെന്ന് സഹായ സമിതി

ABOUT THE AUTHOR

...view details