കേരളം

kerala

ETV Bharat / state

തൃശൂരിൽ ക്ഷേത്രോത്സവത്തിനിടെ സംഘർഷം; കുത്തേറ്റ് യുവാവ് മരിച്ചു, 5 പേർക്ക് പരിക്ക് - A young man was stabbed to death - A YOUNG MAN WAS STABBED TO DEATH

മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ കത്തികുത്തേറ്റ് വെളത്തൂർ മനക്കൊടി സ്വദേശി മരിച്ചു. 4 പേർ ചികിത്സയിൽ.

MOORKANAD MURDER  STABBED TO DEATH IN TRISSUR  KNIFE ATTACKS DURING TEMPLE FEST  YOUNG MAN WAS STABBED TO DEATH
A young man was stabbed to death during a moorkanad siva temple festival in thrissur

By ETV Bharat Kerala Team

Published : Apr 4, 2024, 6:51 AM IST

തൃശൂര്‍ : തൃശൂര്‍ മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെ കത്തികുത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് ഗുരുതര പരിക്ക്. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിൻ്റെ മകൻ അക്ഷയ് (21) ആണ് മരിച്ചത്. മൂർക്കനാട് ആലുംപറമ്പിൽ വച്ചാണ് സംഭവം.

മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബദ്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് സംഭവം. വൈകിട്ട് 7 മണിയോടെ നടന്ന ആക്രമണത്തിൽ 6 പേർക്കാണ് കുത്തേറ്റത്. മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ 4 പേരെ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേയ്ക്കും ഒരാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേയ്ക്കും മാറ്റി.

അക്ഷയ്ക്ക് നെഞ്ചിനോട് ചേർന്നാണ് കുത്തേറ്റത്. ആനന്ദപുരം സ്വദേശി കൊല്ലപറമ്പിൽ സഹിൽ, മൂർക്കനാട് സ്വദേശി കരിക്ക പറമ്പിൽ പ്രജിത്ത്, കൊടകര സ്വദേശി മഞ്ചേരി വീട്ടിൽ മനോജ്, ആനന്ദപുരം സ്വദേശി പൊന്നിയത്ത് വീട്ടിൽ സന്തോഷ് , തൊട്ടിപ്പാൾ സ്വദേശി നെടുമ്പാൾ വീട്ടിൽ നിഖിൽ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ. ഇരിങ്ങാലക്കുട ഡി വൈ എസ് പി കുഞ്ഞിമൊയ്‌തീൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Also Read: വിനോദിന് കണ്ണീരോടെ വിടചൊല്ലി നാട്: വൈകാരിക രംഗങ്ങള്‍ക്ക് സാക്ഷിയായി മഞ്ഞുമ്മലിലെ സ്വപ്‌നഗൃഹം

ABOUT THE AUTHOR

...view details