ലോകത്തിലെ ഏറ്റവും സമ്പന്നനായ ഫുട്‌ബോളര്‍ ആരാണെന്ന് ചോദിച്ചാല്‍ ഇതിഹാസ താരങ്ങളായ മെസി അല്ലെങ്കില്‍ റൊണാള്‍ഡോ എന്നാകും പലപ്പോഴും ലഭിക്കുന്ന ഉത്തരം. സമ്പത്തിന്‍റെ കാര്യത്തില്‍ ഇവരെല്ലാം ധനികരായ കായികതാരങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ ഉണ്ടെങ്കിലും ഇവര്‍ ആരുമല്ല ലോകത്തിലെ ഏറ്റവും ധനികനായ ഫുട്‌ബോള്‍ താരം.
2023ല്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിൽ ചേർന്നതിന് ശേഷം 260 മില്യൺ ഡോളർ വരുമാനവുമായി ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരനായി. മേജർ ലീഗ് സോക്കറിൽ ഇന്‍റർ മിയാമിക്ക് വേണ്ടി കളിക്കുന്ന ലയണൽ മെസ്സിക്ക് 135 മില്യൺ ഡോളറിന്‍റെ വരുമാനത്തോടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ കായികതാരമായി.
റൊണാൾഡോയ്‌ക്ക് ഏകദേശം 600 മില്യൺ ഡോളറും, മെസ്സിക്ക് ഏകദേശം 650 മില്യൺ ഡോളറും ആസ്‌തിയായി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 2023 ൽ സൗദി പ്രോ ക്ലബ് ടീമായ അൽ ഹിലാലുമായി 90 മില്യൺ ഡോളറിന്‍റെ കരാർ ഒപ്പിട്ട നെയ്മർ ജൂനിയറും സമ്പന്ന ഫുട്ബോൾ കളിക്കാരിൽ ഒരാളാണ്. 200 മില്യൺ ഡോളർ ആസ്‌തിയുള്ള താരവും പട്ടികയിൽ സമ്പന്നനായ കളിക്കാരില്‍ ഒന്നാമതെത്തിയിട്ടില്ല.
എന്നാല്‍ ബ്രൂണിയന്‍ രാജകുമാരനും ഫുട്‌ബോള്‍ കളിക്കാരനുമായ ഫെയ്ഖ് ബോള്‍ക്കിയയാണ് ലോകത്തിലെ ധനികനായ താരങ്ങളില്‍ ഒന്നാമത് നില്‍ക്കുന്നത്. ഫെയ്ഖ് ബോൾകിയയുടെ പിതാവ് ബ്രൂണെ രാജകുമാരൻ ജെഫ്രി ബോൾകിയയും അമ്മാവൻ ബ്രൂണെയിലെ സുൽത്താൻ ഹസ്സനൽ ബോൾകിയയുമാണ്. 20 ബില്ല്യണ്‍ ഡോളറാണ് താരത്തിന്‍റെ ആസ്‌തി. റോൾസ് റോയ്‌സ്, ഫെരാരിസ്, ബെന്‍റ്ലിസ് എന്നിവയുൾപ്പെടെ 2,300- ലധികം കാറുകൾ ഫെയ്ഖ് ബോൾകിയയുടെ പിതാവിന് സ്വന്തമായുണ്ടെന്നാണ് റിപ്പോർട്ട്,