കേരളം

kerala

ETV Bharat / sports

പ്രോ കബഡി ലീഗിന് ഒക്‌ടോബർ 18 ന് ഹൈദരാബാദിൽ തുടക്കമാകും - Pro Kabaddi League - PRO KABADDI LEAGUE

പ്രോ കബഡി ലീഗ് മത്സരങ്ങള്‍ക്ക് ഒക്ടോബർ 18 ന് ഹൈദരാബാദ് ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തില്‍ തുടക്കമാകും.

PKL  മഷാൽ സ്പോർട്‌സ്  കബഡി മത്സരം  പ്രോ കബഡി ലീഗ് സീസൺ 11
Representational image (ANI)

By ETV Bharat Sports Team

Published : Sep 3, 2024, 7:43 PM IST

ഹൈദരാബാദ്: പ്രോ കബഡി ലീഗ് സീസൺ 11 ഒക്ടോബർ 18 ന് ആരംഭിക്കുമെന്ന് പികെഎല്ലിന്‍റെ സംഘാടകരായ മഷാൽ സ്പോർട്‌സ് അറിയിച്ചു. ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. നവംബർ 10 മുതൽ രണ്ടാം ഘട്ടം നോയിഡ ഇൻഡോർ സ്റ്റേഡിയത്തിലും മൂന്നാം ഘട്ടം ഡിസംബർ 3 മുതൽ പൂനെയിലെ ബാലെവാഡി ബാഡ്‌മിന്‍റണ്‍ സ്റ്റേഡിയത്തിലും നടക്കും. പ്ലേ ഓഫിനുള്ള തീയതിയും വേദിയും പിന്നീട് പ്രഖ്യാപിക്കും.

10 സീസണുകൾ വിജയകരമായി പൂർത്തിയാക്കിയ പികെഎലില്‍ സീസൺ 11 ലീഗിന്‍റെ തുടർച്ചയായ ഉയർച്ചയിൽ ഒരു പുതിയ നാഴികക്കല്ല് കുറിക്കുമെന്ന് പ്രോ കബഡി ലീഗ് ലീഗ് കമ്മീഷണർ അനുപം ഗോസ്വാമി പറഞ്ഞു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള കബഡിയുടെ വളർച്ച ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പികെഎൽ ലേലം ഓഗസ്റ്റ് 15 മുതൽ 16 വരെ മുംബൈയിൽ നടന്നതില്‍ എട്ട് കളിക്കാർ ഒരു കോടിയിലധികം രൂപയ്ക്കാണ് ടീമുകളിലേക്ക് പോയത്. ലേലത്തില്‍ ഏറ്റവും വിലയേറിയ താരമായി തമിഴ് തലൈവാസിന്‍റെ സച്ചിൻ. 2.15 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ വാങ്ങിയത്. പ്രോ കബഡി ലീഗ് സീസൺ 11 സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും കാണാം.

Also Read:ഇന്‍റര്‍ കോണ്ടിനന്‍റല്‍ കപ്പ്: ഇന്ത്യ ഇന്ന് മൗറീഷ്യസിനെ നേരിടും - Intercontinental Cup

ABOUT THE AUTHOR

...view details