ലണ്ടന്‍: യുവേഫാ ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. അടിമുടി മാറ്റവുമായാണ് ഇത്തവണ ചാമ്പ്യൻസ് ലീഗ് എത്തുന്നത്. പുതിയ രൂപത്തിലും ഭാവത്തിലുമെത്തുന്ന ചാമ്പ്യൻസ് ലീഗില്‍ 36 ടീമുകളാണ് ഇത്തവണ പോരിനിറങ്ങുക. കഴിഞ്ഞ സീസണ്‍ വരെ 32 ടീമുകളായിരുന്നു ടൂര്‍ണമെന്‍റില്‍.
പുതിയ സീസണിന്‍റെ ആദ്യ ദിനമായ ഇന്ന് ആറു മത്സരങ്ങളാണ് നടക്കുന്നത്. റയൽ മാഡ്രിഡ്, ലിവർപൂൾ, യുവന്‍റസ്, ആസ്റ്റൺ വില്ല, ബയേൺ മ്യൂണിക് തുടങ്ങിയവർ ഇന്ന് മത്സരങ്ങൾക്കായി പോരിനിറങ്ങും. ഇന്ന് രാത്രി 10.15ന് നടക്കുന്ന ആദ്യ മത്സരത്തിൽ യുവന്‍റസ് പി.എസ്.വി ഐന്തോവനെ നേരിടും.
യുവന്‍റസിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. 10.15ന് തന്നെ നടക്കുന്ന മറ്റൊരു മത്സരത്തിൽ യങ്‌ബോയ്‌സും ആസ്റ്റൺ വില്ലയും തമ്മിലാണ് ഏറ്റുമുട്ടല്‍. റയൻ മാഡ്രിഡിന്‍റെ മത്സരം രാത്രി 12.30നാണ്. ജർമൻ ക്ലബായ വി.എഫ്.ബി സ്റ്റുട്ഗർട്ടാണ് റയലിന്‍റെ എതിരാളി. ബയേൺ മ്യൂണിക് ഡൈനാമോ സഗ്രബിനെയാണ് നേരിടുന്നത്.സ്വന്തം ഗ്രൗണ്ടിൽ എ.സി മിലാൻ ലിവർപൂളിനെ നേരിടും. മത്സരങ്ങള്‍ സോണി നെറ്റ്‌വർക്കിൽ തത്സമയം കാണാനാകും. ഇത്തവണ 189 മത്സരങ്ങളാണ് നടക്കുക. ആദ്യ റൗണ്ട് സെപ്‌തംബര്‍ 17,18,19 തീയതികളില്‍ നടക്കും.
ഇന്നത്തെ മത്സരങ്ങൾ
- യുവന്‍റസ്-പി.എസ്.വി -10.15pm
- യങ് ബോയ്‌സ്-ആസ്റ്റൺവില്ല -10.15pm
- റയൽ മാഡ്രിഡ്-സ്റ്റുട്ഗർട്ട് - 12.30pm
- ബയേൺ മ്യൂണിക്-ഡൈനാമോ സഗ്രബ് -12.30pm
- സ്‌പോർടിങ്-ലില്ലെ -12.30pm
- എ.സി മിലാൻ-ലിവർപൂൾ- 12.30pm
Also Read:താരങ്ങള്‍ പ്രാണരക്ഷാര്‍ഥം ഓടി, വെറും 62 പന്തിൽ അവസാനിച്ച ഏറ്റവും ചെറിയ ടെസ്റ്റ് മത്സരം - Shortest Test Cricket Match