കേരളം

kerala

ETV Bharat / sports

'ബിസിസിഐ ചെയ്‌തത് ശരി' ; ഇഷാൻ കിഷന്‍റെയും ശ്രേയസ് അയ്യരുടെയും കരാര്‍ റദ്ദാക്കിയതില്‍ സൗരവ് ഗാംഗുലി - സൗരവ് ഗാംഗുലി

ഇഷാൻ കിഷൻ, ശ്രേയസ് അയ്യര്‍ എന്നിവരുടെ വാര്‍ഷിക കരാര്‍ ബിസിസിഐ കഴിഞ്ഞ ദിവസമാണ് റദ്ദാക്കിയത്

Sourav Ganguly  Ishan Kishan and Shreyas Iyer  BCCI Central Contract  സൗരവ് ഗാംഗുലി  ബിസിസിഐ വാര്‍ഷിക കരാര്‍
Sourav Ganguly On Ishan Kishan Shreyas Iyer BCCI Central Contract

By ETV Bharat Kerala Team

Published : Feb 29, 2024, 2:40 PM IST

മുംബൈ:ഇഷാൻ കിഷൻ (Ishan Kishan), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവരുടെ വാര്‍ഷിക കരാര്‍ ബിസിസിഐ റദ്ദാക്കിയത് ശരിയായ തീരുമാനമാണെന്ന് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി. ഇന്ത്യയുടെ രണ്ട് യുവതാരങ്ങളെയും ഒഴിവാക്കിക്കൊണ്ട് കഴിഞ്ഞ ദിവസമായിരുന്നു ബിസിസിഐ ഏറ്റവും പുതിയ വാര്‍ഷിക കരാര്‍ പട്ടിക പുറത്തുവിട്ടത്. നാല് വിഭാഗങ്ങളിലായി 30 താരങ്ങളാണ് കരാര്‍ പട്ടികയില്‍ ഉള്ളത് (BCCI Central Contract).

കഴിഞ്ഞ വാര്‍ഷിക കരാര്‍ പട്ടികയില്‍ ഗ്രേഡ് ബിയിലാണ് ശ്രേയസ് അയ്യര്‍ ഉള്‍പ്പെട്ടിരുന്നത്. ഗ്രേഡ് സിയിലായിരുന്നു ഇഷാൻ കിഷന്‍റെ സ്ഥാനം. എന്നാല്‍, ഇത്തവണ ഇരുവര്‍ക്കും ഒരു വിഭാഗത്തിലും ഇടം കണ്ടെത്താൻ സാധിക്കാതെ വരികയായിരുന്നു.

ദേശീയ ടീമിനൊപ്പം ഇല്ലാത്ത താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ റെഡ് ബോള്‍ മത്സരങ്ങള്‍ കളിക്കണമെന്ന നിര്‍ദേശം ഇരുവരും പാലിച്ചിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു രണ്ട് താരങ്ങളെയും ബിസിസിഐ വാര്‍ഷിക കരാര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. ഈ നടപടിയിലൂടെ ശരിയായ തീരുമാനമാണ് ബിസിസിഐ സ്വീകരിച്ചിരിക്കുന്നതെന്നാണ് സൗരവ് ഗാംഗുലിയുടെ അഭിപ്രായം.

'ശ്രേയസും ഇഷാൻ കിഷനും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനാണ് ബിസിസിഐ ആഗ്രഹിച്ചത്. ഇരുവരും രഞ്ജി ട്രോഫിയില്‍ കളിച്ചില്ലെന്ന കാര്യം എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഈ കാര്യത്തില്‍ ശരിയായ തീരുമാനമാണ് ബിസിസിഐ സ്വീകരിച്ചിരിക്കുന്നത്.

താരങ്ങള്‍ ഓരോരുത്തരും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കേണ്ടത് ആവശ്യമായ കാര്യമാണ്. ആ മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക എന്നത് മോശം പ്രവണതയാണ്. ദേശീയ കരാര്‍ ഉള്ള താരം ആണെങ്കില്‍ പോലും ആഭ്യന്തര ക്രിക്കറ്റ് കളിക്കുക തന്നെ വേണം. രഞ്ജി ട്രോഫിയില്‍ ശ്രേയസ് അയ്യര്‍ മുംബൈയ്‌ക്കായി സെമി ഫൈനല്‍ കളിക്കുമെന്ന് ഞാൻ കരുതുന്നു.

അവര്‍ രണ്ടുപേരും ഏറെ ചെറുപ്പമാണ്. ഇഷാൻ കിഷന്‍റെ സമീപനങ്ങളാണ് എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തിയത്. എല്ലാ ഫോര്‍മാറ്റിലും അവര്‍ ഇന്ത്യൻ ടീമിന്‍റെ ഭാഗമാണ്.

ഐപിഎല്ലിലും ഇരുവര്‍ക്കും വലിയ കരാര്‍ ഉണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് അവന്‍ ഇങ്ങനെ ചെയ്‌തതെന്ന് എനിക്കറിയില്ല. കഴിവുള്ള ഒരു താരമായാല്‍ നിങ്ങള്‍ ഉറപ്പായും ടീമിനായി കളിക്കുകക തന്നെ വേണം. നിലവിലെ സാഹചര്യത്തില്‍ ബിസിസിഐ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യൻ ടീം സെലക്ഷനില്‍ ഏറെ പ്രധാനപ്പെട്ട ടൂര്‍ണമെന്‍റാണ് രഞ്ജി ട്രോഫി' എന്നും സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.

Also Read :താരങ്ങള്‍ക്ക് രണ്ട് നീതിയോ? ബിസിസിഐ വാര്‍ഷിക കരാറിനെ ചോദ്യം ചെയ്‌ത് ഇര്‍ഫാൻ പത്താൻ

ABOUT THE AUTHOR

...view details