കേരളം

kerala

ETV Bharat / sports

'ക്ഷമ പരീക്ഷിക്കരുത്, പരിധി വിട്ടാല്‍....'; മൗനം മതിയാക്കി ഷഹീന്‍ ? - Shaheen Afridi After Captaincy loss - SHAHEEN AFRIDI AFTER CAPTAINCY LOSS

പാകിസ്ഥാന്‍ ടി20 ടീമിന്‍റെ നായക സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെയുള്ള ഷഹീന്‍ ഷാ അഫ്രീദിയുടെ ഇന്‍സ്റ്റ പോസ്റ്റ് ചര്‍ച്ചയാവുന്നു.

SHAHEEN AFRIDI  PAKISTAN CRICKET TEAM  BABAR AZAM  ഷഹീന്‍ ഷാ അഫ്രീദി
Shaheen Afridi After losing Pakistan T20 Team Captaincy

By ETV Bharat Kerala Team

Published : Apr 6, 2024, 11:19 AM IST

ഇസ്ലാമാബാദ്: ടി20 ലോകകപ്പിന് തൊട്ടു മുമ്പ് ക്യാപ്റ്റനെ മാറ്റിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നടപടി ചര്‍ച്ചയായിരുന്നു. പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെ തെറിപ്പിച്ച് മുന്‍ നായകനായ ബാബര്‍ അസമിനാണ് സെക്ഷന്‍ കമ്മിറ്റി വീണ്ടും ചുമതല നല്‍കിയത്. നേരത്തെ പാക് ടീമിനെ മൂന്ന് ഫോര്‍മാറ്റിലും നയിച്ചിരുന്നത് ബാബറായിരുന്നു.

ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാബര്‍ ചുമതലയില്‍ നിന്നും ഒഴിയുന്നത്. തുടര്‍ന്ന് ഷഹീൻ ഷാ അഫ്രീദിയ്ക്ക് ടി20 ടീമിന്‍റെയും ഷാൻ മസൂദിന് ടെസ്റ്റ് ടീമിന്‍റെയും നായകസ്ഥാനം നൽകി. ഷഹീന്‍റെ കീഴില്‍ ന്യൂസിലന്‍ഡിനെതിരെ അവരുടെ മണ്ണില്‍ കളിച്ച ടി20 പരമ്പരയില്‍ പാകിസ്ഥാന്‍ ദയനീയ തോല്‍വി വഴങ്ങിയിരുന്നു.

Shaheen Afridi After losing Pakistan T20 Team Captaincy

അഞ്ച് മത്സര പരമ്പര 1-4ന് ആയിരുന്നു പാകിസ്ഥാന്‍ കൈവിട്ടത്. തുടര്‍ന്ന് നടന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഷഹീന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ലാഹോർ ക്വലാൻഡേഴ്‌സിന് പ്ലേ ഓഫില്‍ പോലും എത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ദേശീയ ടീമിന്‍റെ ചുമതലയില്‍ നിന്നും 24-കാരനായ ഷഹീനെ ബോര്‍ഡ് മാറ്റിയിരിക്കുന്നത്.

ഇതിന് പിന്നാലെയുള്ള താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ശ്രദ്ധേയമാവുകയാണ്. തന്‍റെ ക്ഷമ പരീക്ഷിക്കരുതെന്നും പരിധി വിട്ടുകഴിഞ്ഞാല്‍ തന്നില്‍ നിന്നും രൂക്ഷമായ പ്രതികരണം തന്നെ ഉണ്ടാവുമെന്നാണ് ഷഹീന്‍ തന്‍റെ ഇന്‍സ്റ്റ സ്റ്റോറിയില്‍ പറഞ്ഞു വയ്‌ക്കുന്നത്.

"ഞാൻ എത്ര ക്രൂരനും നിർദയനുമാണെന്ന് കാണിക്കേണ്ടി വരുന്ന ഒരു ഇടത്തേക്ക് എന്നെ എത്തിക്കരുത്. എന്‍റെ ക്ഷമയെ പരീക്ഷിക്കരുത്. നിങ്ങൾ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ദയയുള്ള വ്യക്തി ഞാനായിരിക്കാം. പക്ഷെ, പരിധി വിട്ടുകഴിഞ്ഞാല്‍, എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് ഒരാളും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നത് കാണേണ്ടി വരും" ഷഹീന്‍ കുറിച്ചു.

ALSO READ:'കണ്ണേ ഉറങ്ങുറങ്ങു, പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങു' ...; മകള്‍ക്കായി ജനക്കൂട്ടത്തോട് നിശബ്‌ദരാവാന്‍ ആവശ്യപ്പെട്ട് രോഹിത് - Rohit Sharma Samaira Viral Video

അതേസമയം ഏപ്രിലില്‍ ന്യൂസിലന്‍ഡുമായി നാട്ടില്‍ പാകിസ്ഥാന്‍ ടി20 പരമ്പര കളിക്കുന്നുണ്ട്. 18 മുതല്‍ 27വരെ നടക്കുന്ന പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. ഇതിന് മുന്നോടി ആയാണ് സെലക്‌ഷന്‍ കമ്മിറ്റി ബാബറിനെ വീണ്ടും ചുമതലയിലേക്ക് എത്തിച്ചിരിക്കുന്നത്.

ജൂണിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ചിരവൈരികളായ ഇന്ത്യയ്‌ക്ക് എതിരെയും പാകിസ്ഥാന്‍ കളിക്കാന്‍ ഇറങ്ങുന്നുണ്ട്. അമേരിക്ക, അയര്‍ലന്‍ഡ്, കാനഡ, എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍. അമേരിക്ക, വെസ്റ്റ് എന്നീ രാജ്യങ്ങളിലായാണ് ടൂര്‍ണമെന്‍റ് അരങ്ങേറുന്നത്.

ABOUT THE AUTHOR

...view details