സിഡ്‌നി (ഓസ്‌ട്രേലിയ): കുറച്ച് ദിവസങ്ങളിലായി ക്രിക്കറ്റ് ലോകത്ത് കാട്ടുതീ പോലെ പടരുകയാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന വാര്‍ത്ത. മുന്‍ സൂപ്പര്‍ താരങ്ങളായ ഗവാസ്‌കറും രവി ശാസ്‌ത്രിയുമടക്കമുള്ളവരുടെ പ്രസ്‌താവനകള്‍ രോഹിതിന്‍റെ വിരമിക്കല്‍ ശരിവയ്‌ക്കുന്ന തരത്തിലുള്ളതായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഓസീസിനെതിരായ അഞ്ചാം ടെസ്റ്റില്‍നിന്ന് ഹിറ്റ്‌മാന്‍ വിട്ടുനിന്നത് അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തി. താരത്തെ പുറത്താക്കിയതാണെന്നും അല്ല സ്വയം മാറി നിന്നതാണെന്നും തരത്തിലുള്ള വാർത്തകള്‍ സമൂഹമാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും പ്രചരിച്ചു.
എന്നാല്‍ ടെസ്റ്റ് മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് ഉച്ചഭക്ഷണ ഇടവേളയിൽ ടെസ്റ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ചും അവസാന ടെസ്റ്റില്‍ ഇറങ്ങാത്തതിനെ കുറിച്ചും രോഹിത് ശര്‍മ മൗനം വെടിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് താന്‍ വിരമിക്കാൻ പോകുന്നില്ലെന്നും ടീമിന്‍റെ ആവശ്യങ്ങൾ കണക്കിലെടുത്ത് പുറത്ത് ഇരിക്കുകയാണെന്ന് താരം പറഞ്ഞു.
'ലാപ്‌ടോപ്പും പേനയും പേപ്പറുമായി ഇരിക്കുന്ന പുറത്തുള്ള ആളുകൾ ഞാന്‍ വിരമിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ട. ഞാൻ എപ്പോൾ വിരമിക്കണം എന്ന് എനിക്ക് നന്നായി അറിയാം, സമയം ആകുമ്പോൾ ഞാൻ അത് തീരുമാനിക്കും. റണ്‍സ് നേടാനാവുന്നില്ലെന്നത് സത്യമാണ്, അഞ്ചുമാസത്തില്‍ കവിയാതെ ഫോമിലേക്ക് തിരിച്ചെത്താനായി താന്‍ കഠിനാധ്വാനം ചെയ്യുമെന്നും രോഹിത് പറയുന്നു.
അതേസമയം ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ മോശം പ്രകടനമാണ് രോഹിത് കാഴ്‌ച വച്ചത്. ഒന്നാം ടെസ്റ്റ് വ്യക്തിപരമായ കാരണങ്ങളാല്‍ താരം കളിച്ചിരുന്നില്ല. പിന്നീട് രണ്ടാം മത്സരത്തിലാണ് ടീമിനൊപ്പം രോഹിത് ചേര്‍ന്നത്. പരമ്പരയില്‍ ഇതുവരെ ഇറങ്ങിയ 5 ഇന്നിങ്സുകളില്‍ 3,6,10,3,9 എന്നിങ്ങനെയാണ് താരത്തിന്‍റെ സ്കോര്‍.
Also Read:കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകന്‍ ഉടനില്ല; ടി.ജി പുരുഷോത്തമൻ തുടരും - KERALA BLASTERS