മാഞ്ചസ്റ്റർ: റയല്‍ മാഡ്രിഡ്- മാഞ്ചസ്റ്റര്‍ സിറ്റി ഗ്ലാമര്‍ പോരാട്ടം വീണ്ടും. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാർട്ടർ പ്ലേ ഓഫ് ആദ്യപാദത്തിലാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യന്‍ സമയം ഇന്നു രാത്രി 1.30ന് ഇത്തിഹാദിലാണ് മത്സരം. മുൻ വർഷങ്ങളിൽ ഫൈനലിലും നോക്കൗട്ടിലും ഏറ്റുമുട്ടിയ ഇരുടീമുകളും ഇത്തവണ പ്ലേ ഓഫ് കടക്കാനാണ് പോരാടുന്നത്. മത്സരം സോണി ടെൻ നെറ്റ്‌വർക്കിൽ തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ സോണി എൽഐവിയിലും തത്സമയം കാണാവുന്നതാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചാമ്പ്യന്‍സ് ലീഗിന്‍റെ പുതിയ ഫോർമാറ്റ് പ്രകാരം, 36 ടീമുകളിൽ ആദ്യ എട്ടു സ്ഥാനത്തെത്തുന്ന ടീമുകളാണ് നേരിട്ട് പ്രീക്വാർട്ടറിലേക്ക് പ്രവേശിക്കു. 9 മുതൽ 24 വരെ നില്‍ക്കുന്ന 16 ടീമുകൾ പ്ലേഓഫ് കളിച്ച് ജയിക്കുന്ന എട്ടു ടീമുകൾ കൂടി പ്രീക്വാർട്ടറിലെത്തും. ലിവർപൂൾ ആണ് ലീഗ് ഘട്ടത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്‌തത്. ബാഴ്സലോണ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു
പ്രീക്വാർട്ടർ പ്ലേ ഓഫിലെ മത്സരങ്ങള്‍
- ക്ലബ് ബ്രൂഷെ – അറ്റലാന്‍റ
- സ്പോർട്ടിങ് ലിസ്ബൺ – ബൊറൂസിയ ഡോർടുമുണ്ട്
- മാഞ്ചസ്റ്റർ സിറ്റി – റയൽ മഡ്രിഡ്
- സെൽറ്റിക്ക് – ബയൺ മ്യൂണിച്ച്
- യുവെന്‍റസ് – പിഎസ്‌വി ഐന്തോവൻ
- ഫെയെനൂർദ് – എസി മിലാൻ
- ബെഹസ്റ്റ് – പിഎസ്ജി
- മോണക്കോ – ബെൻഫിക്ക
നേരിട്ട് പ്രീക്വാർട്ടർ ഉറപ്പിച്ച ടീമുകള്‍
- ലിവർപൂൾ (21)
- ബാഴ്‌സലോണ (19)
- ആഴ്‌സണൽ (19)
- ഇന്‍റർ മിലാൻ (19)
- അത്‍ലറ്റികോ മഡ്രിഡ് (18)
- ബയേർ ലെവർക്യൂസൻ (16)
- ലീൽ (16)
- ആസ്റ്റൺ വില്ല (16)