കേരളം

kerala

ETV Bharat / sports

അപൂര്‍വങ്ങളില്‍ അപൂര്‍വം; അശ്വിനും ബെയർസ്റ്റോയും എലൈറ്റ് ലിസ്റ്റിലേക്ക് - ആര്‍ അശ്വിന്‍

കരിയറില്‍ 100-ാം ടെസ്റ്റ് ഒരേ മത്സരത്തില്‍ കളിക്കാന്‍ ഒരുങ്ങി ഇന്ത്യയുടെ ആര്‍ അശ്വിനും ഇംഗ്ലണ്ടിന്‍റെ ജോണി ബെയര്‍സ്റ്റോയും.

R Ashwin  Jonny Bairstow  India vs England 5th Test  ആര്‍ അശ്വിന്‍  ജോണി ബെയര്‍സ്റ്റോ
R Ashwin and Jonny Bairstow set for century of Tests together

By ETV Bharat Kerala Team

Published : Mar 5, 2024, 7:49 PM IST

ധര്‍മ്മശാല:ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് (India vs England 5th Test) മാര്‍ച്ച് ഏഴിന് ധര്‍മ്മശാലയില്‍ തുടക്കമാവുകയാണ്. കളിക്കളത്തിലെ എതിരാളികളായ രണ്ട് താരങ്ങള്‍ തങ്ങളുടെ ടെസ്റ്റ് കരിയറിലെ ഒരു വമ്പന്‍ നാഴികകല്ലിലേക്ക് ഒരേ മത്സരത്തിലൂടെ എത്തുന്ന ഒരു അപൂര്‍വ മുഹൂര്‍ത്തത്തിന് കൂടി സാക്ഷിയാവാന്‍ ഒരുങ്ങുകയാണ് ധര്‍മ്മശാല. ഇന്ത്യയുടെ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍ (R Ashwin), ഇംഗ്ലണ്ടിന്‍റെ സ്റ്റാര്‍ ബാറ്റര്‍ ജോണി ബെയര്‍സ്റ്റോ (Jonny Bairstow) എന്നിവരുടെ 100-ാം ടെസ്റ്റാണിത്.

2011-ലാണ് അശ്വിന്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്. പിന്നീട് ഇന്ത്യയുടെ മാച്ച്‌വിന്നറായി വളരാന്‍ അശ്വിന് കഴിഞ്ഞു. ഇതേവരെ കളിച്ച 99 മത്സരങ്ങളില്‍ നിന്നും ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലക്കേയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായി ഉയരാന്‍ അശ്വിന് കഴിഞ്ഞു. നിലവില്‍ 507 വിക്കറ്റുകളാണ് 37-കാരന്‍റെ അക്കൗണ്ടിലുള്ളത്.

ബാറ്റുകൊണ്ടും ടീമിന് മുതല്‍ക്കൂട്ടാവുന്ന നിരവധി പ്രകടനം നടത്തിയിട്ടുള്ള അശ്വിന്‍ അഞ്ച് സെഞ്ചുറികളും 14 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 3309 റണ്‍സും നേടിയിട്ടുണ്ട്. മറുവശത്ത് 34-കാരനായ ജോണി ബെയര്‍സ്റ്റോ 2012-ലാണ് ഇംഗ്ലീഷ്‌ ടീമിനായി ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്. ഇതേവരെ കളിച്ച 99 മത്സരങ്ങളില്‍ നിന്നും 5974 റണ്‍സാണ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്. 12 സെഞ്ചുറികളും 26 അര്‍ധ സെഞ്ചുറികളും ബെയര്‍സ്റ്റോയുടെ പട്ടികയിലുണ്ട്.

ഒരേ മത്സരത്തിൽ ഒന്നിലേറെ കളിക്കാർ തങ്ങളുടെ കരിയറില്‍ 100 ടെസ്റ്റുകള്‍ എന്ന നാഴികക്കല്ലിൽ എത്തിയ ടെസ്റ്റ് ക്രിക്കറ്റിലെ നാലാമത്തെ മാത്രം സംഭവമാണിത്. 2000-ൽ ആയിരുന്നു ആദ്യം ഇത്തരം ഒരു സംഭവം അരങ്ങേറിയത്. ഇംഗ്ലണ്ടിന്‍റെ മൈക്കൽ ആതർട്ടണും (Michael Atherton) അലക് സ്റ്റുവർട്ടും (Alec Stewart ) വെസ്റ്റ് ഇൻഡീസിനെതിരെ ഓൾഡ് ട്രാഫോർഡിലായിരുന്നു അന്ന് കളിക്കാന്‍ ഇറങ്ങിയത്.

ALSO READ: രോഹിത്തും ഇഷാനും, കോലിയും ഫാഫും അങ്ങ് മാറി നില്‍ക്കണം ; ഏറ്റവും മികച്ച ഓപ്പണിങ് ജോഡി മറ്റ് രണ്ട് താരങ്ങള്‍

രണ്ടാമത്തെ തവണ മൂന്ന് കളിക്കാരായിരുന്നു കരിയറിലെ 100-ാം ടെസ്റ്റ് ഒന്നിച്ച് കളിച്ചത്. 2006-ൽ സെഞ്ചൂറിയനിൽ ന്യൂസിലൻഡിനെതിരെ ദക്ഷിണാഫ്രിക്കൻ താരങ്ങളായ ജാക്ക് കാലിസ് (Jacques Kallis), ഷോൺ പൊള്ളോക്ക് (Shaun Pollock), സ്റ്റീഫൻ ഫ്ലെമിങ് ( Stephen Fleming) എന്നിവരായിരുന്നു ചരിത്രം നാഴികകല്ലിലേക്ക് ഒന്നിച്ച് കാല്‍വച്ചത്. 2013-ലെ ആഷസില്‍ ഇംഗ്ലണ്ടിന്‍റെ അലിസ്റ്റര്‍ കുക്ക് ( Alastair Cook) ഓസ്‌ട്രേലിയയുടെ മൈക്കൽ ക്ലാർക്ക് (Michael Clarke) എന്നിരും പെര്‍ത്തില്‍ ഒന്നിച്ചിറങ്ങി പ്രസ്‌തുത എലൈറ്റ് പട്ടികയിലേക്ക് തങ്ങളുടെ പേരുകള്‍ ചേര്‍ത്തു. ഇക്കൂട്ടത്തിലേക്കാണ് ഇനി അശ്വിനും ബെയര്‍സ്റ്റോയും ചേരാന്‍ ഇരിക്കുന്നത്.

ALSO READ: മലയാളി താരത്തിന് അരങ്ങേറ്റം?; ധര്‍മ്മശാലയില്‍ രണ്ട് മാറ്റങ്ങള്‍ പ്രവചിച്ച് സഞ്ജയ് ബംഗാർ

അതേസയമം നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ 3-1ന് പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യ പിന്നീട് കളിച്ച മൂന്ന് മത്സരങ്ങളും പിടിച്ചായിരുന്നു പരമ്പരയും ഉറപ്പിച്ചത്. ബാസ്‌ബോള്‍ യുഗത്തില്‍ ഇംഗ്ലണ്ടിന് നഷ്‌ടമാവുന്ന ആദ്യ പരമ്പയാണിത്.

ABOUT THE AUTHOR

...view details