ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടി രാജ്യത്തിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ് നീരജ് ചോപ്രയും മനു ഭാക്കറും. രണ്ടുപേരും വ്യക്തിഗത ഇനങ്ങളില്‍ ചരിത്രം സൃഷ്‌ടിച്ചവരാണ്. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്നതാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. നീരജും മനുവും പരസ്‌പരം ചിരിച്ച് സംസാരിക്കുന്ന ഒരു വീഡിയോ പുറത്ത് വന്നതിന് ശേഷമാണ് ആരാധകര്‍ ഒന്നടക്കം ആകാംക്ഷയിലായത്. 'ഇരുവരും വിവാഹിതരാകാൻ പോകുന്നു', 'ബന്ധം ഉറപ്പിച്ചു' തുടങ്ങിയ കമന്‍റുകള്‍ ആരാധകര്‍ വീഡിയോക്ക് താഴെ കമന്‍റ് ചെയ്യാന്‍ തുടങ്ങി.
കൂടാതെ മനു ഭാക്കറിന്‍റെ അമ്മ സുമേധ ഭാക്കറും നീരജ് ചോപ്രയും തമ്മിലുള്ള കൂടിക്കാഴ്‌ചയുടെ മറ്റൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത് പ്രണയചര്‍ച്ചയ്‌ക്ക് കൊഴുപ്പേകി. ജാവലിൻ ത്രോ താരമായ മകൾക്ക് യോജിച്ച പങ്കാളിയാണോ എന്നറിയാൻ അമ്മ നീരജിനോട് സംസാരിക്കുകയാണെന്ന് വീഡിയോയിൽ ആരാധകര്‍ കമന്‍റ് ചെയ്‌തു.