പാരീസ്: ലോക കായിക മാമാങ്കത്തിന് ഇന്ന് തിരശ്ശീല വീഴും. സമാപനത്തില്‍ 80,000 കാണികൾ മനോഹര കാഴ്‌ചയ്ക്ക് സാക്ഷ്യം വഹിക്കും. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ പിആർ ശ്രീജേഷും മനുഭാക്കറും ഇന്ത്യന്‍ പതാക വഹിക്കും. ഇക്കുറി ഇന്ത്യക്ക് വേണ്ടവിധം മത്സരങ്ങളില്‍ ശോഭിക്കാനായില്ല. ഒരു വെള്ളിയും അഞ്ച് വെങ്കല മെഡലുകളും ഉൾപ്പടെ ആറ് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സിൽ നാൽപത്തിയെട്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 71 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാരീസില്‍ മത്സരിച്ച പലവിഭാഗങ്ങളിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യക്ക് സാധിച്ചില്ല. ജാവലിന്‍ താരം നീരജ് ചോപ്ര വെള്ളി മെഡലാണ് കരസ്ഥമാക്കിയത്. ഇന്ത്യൻ ഹോക്കി ടീം വെങ്കല മെഡൽ നിലനിർത്തി. മനു ഭാകർ,സരബ്‌ജ്യോത് സിങ്, സ്വപ്നിൽ കുസാലെ, അമൻ സെഹ്‌റാവത്ത് എന്നിവരാണ് രാജ്യത്തിനായി മെഡൽ നേടിയത്.