കേരളം

kerala

ETV Bharat / sports

പകരം വീട്ടി പാകിസ്ഥാന്‍; രണ്ടാം ഏകദിനത്തിൽ സിംബാബ്‍വെക്കെതിരേ 10 വിക്കറ്റ് ജയം - PAKISTAN BEAT ZIMBABWE

സിംബാബ്‍വെ 32.3 ഓവറിൽ 145 റൺസിൽ ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ പാക് പട 18.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി.

PAK BEAT ZIMBABWE BY 10 WICKETS  PAKISTAN VS ZIMBABWE  PAKISTAN VS ZIMBABWE SECOND ODI  പാകിസ്ഥാന് 10 വിക്കറ്റ് വിജയം
Pakistan beat Zimbabwe by 10 wickets in second ODI (IANS)

By ETV Bharat Sports Team

Published : Nov 26, 2024, 7:53 PM IST

ബുലവായോ (സിംബാബ്‌വെ): സിംബാബ്‍വെക്കെതിരായ മൂന്ന് ഏകദിന മത്സര പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ പാകിസ്ഥാന് 10 വിക്കറ്റ് വിജയം. രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെ 32.3 ഓവറിൽ 145 റൺസിൽ ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ പാക് പട 18.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. ആദ്യ ഏകദിനത്തിലെ പരാജയത്തിന് ശേഷമുള്ള പാകിസ്ഥാന്‍റെ ഗംഭീര തിരിച്ചുവരവായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ടോസ് നേടിയ സിംബാബ്‍വെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡിയോൺ മയേഴ്സ് 33 റൺസും സീൻ വില്യംസ് 31 റൺസും നേടി ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചെങ്കിലും ജയിക്കാന്‍ അതുമതിയായില്ല. പിന്നീട് മികച്ച സ്കോറിലേക്ക് എത്താൻ കഴിയാവുന്ന പ്രകടനം ആരുടെയും ഭാ​ഗത്ത് നിന്നുണ്ടായില്ല. പാകിസ്ഥാനായി അബ്രാർ അഹമ്മദ് നാല് വിക്കറ്റും സൽമാൻ അലി ആ​ഗ മൂന്നും വിക്കറ്റും വീഴ്ത്തി.

സയീം അയൂബിന്‍റെ സെഞ്ച്വറി നേട്ടമാണ് രണ്ടാം മത്സരം വിജയത്തിലെത്തിച്ചത്. 62 പന്തിൽ 17 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 113 റൺസാണ് അയൂബ് നേടിയത്. അബ്ദുള്ള ഷെഫീക്ക് 32 റൺസും നേടി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും 1-1ന് ഒപ്പമെത്തി.

അതേസമയം ഒന്നാം ഏകദിനത്തിൽ സിംബാബ്‌വെ 80 റൺസിനായിരുന്നു ജയിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത സിംബാബ്‌വെ 40.2 ഓവറിൽ 205 റൺസിന് എല്ലാവരും പുറത്തായി. മറുപടിയിൽ പാകിസ്ഥാൻ 21 ഓവറിൽ 6ന് 60 എന്ന സ്കോറിൽ നിൽക്കെ മഴ കളി തടസപ്പെടുത്തി. ഇതോടെ ഡക്ക്‌വർത്ത്–ലൂയിസ് നിയമപ്രകാരം സിംബാബ്‌വെയെ വിജയികളായി പ്രഖ്യാപിച്ചു.

Also Read:ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: രണ്ടാം ഗെയിമിൽ ഡി. ഗുകേഷും ഡിങ് ലിറനും സമനിലയിൽ പിരിഞ്ഞു

ABOUT THE AUTHOR

...view details