പാരീസ്:ഒളിമ്പിക്‌സിലെ ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരങ്ങളുടെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ച് ഇന്ത്യൻ ബാഡ്‌മിന്‍റണ്‍ ഇതിഹാസം പ്രകാശ് പദുക്കോൺ. ' ബാഡ്‌മിന്‍റണിൽ നിന്ന് ഒരു മെഡൽ പോലും നേടാനാകാത്തതില്‍ എനിക്ക് അൽപ്പം നിരാശയുണ്ട്.
ഒരു മെഡലെങ്കിലും ലഭിച്ചിരുന്നെങ്കില്‍ അതെന്നെ സന്തോഷിപ്പിക്കുമായിരുന്നു. സർക്കാരും ഫെഡറേഷനും എല്ലാം അവർക്ക് സാധ്യമാവുന്നത് ചെയ്യുന്നുണ്ട്, താരങ്ങൾ അവരുടെ മത്സരത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രകാശ് പറഞ്ഞു. മത്സരത്തിൽ ലക്ഷ്യ സെൻ പരാജയപ്പെട്ടതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒളിമ്പിക്‌സിൽ മെഡൽ നേടാനുള്ള കഠിനാധ്വാനം താരങ്ങൾ ചെയ്യുന്നില്ല. മറ്റൊരു രാജ്യത്തിനും ഇല്ലാത്ത സൗകര്യങ്ങൾ നല്‍കുന്നുണ്ട്. കളിക്കാര്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.