ഭാവിയിൽ തന്‍റെ മുന്‍ ബാഴ്‌സലോണ ടീമംഗങ്ങള്‍ക്കൊപ്പം വീണ്ടും ഒത്തുചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ബ്രസീലിന്‍റെ സ്റ്റാർ ഫോർവേഡ് നെയ്‌മര്‍. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് മെസ്സി-സുവാരസ്-നെയ്മര്‍ (എംഎസ്എന്‍) ത്രയം വീണ്ടും ഒന്നിക്കാനുള്ള സാധ്യതയെ കുറിച്ച് താരം മനസ് തുറന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സൗദി ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്ന് മെസ്സിയും സുവാരസും ഇപ്പോള്‍ കളിക്കുന്ന ക്ലബ്ബായ ഇന്‍റര്‍ മയാമിയിലേയ്ക്ക് ചേക്കേറുന്നതിനെ കുറിച്ചുള്ള സാധ്യതയെ കുറിച്ചും നെയ്‌മര്‍ സംസാരിച്ചു. 'മെസ്സിക്കും സുവാരസിനും ഒപ്പം വീണ്ടും കളിക്കുന്നത് അവിശ്വസനീയമായിരിക്കും. അവർ എന്‍റെ സുഹൃത്തുക്കളാണ്. ഞങ്ങൾ ഇപ്പോഴും പരസ്പരം സംസാരിക്കാറുണ്ട്. മൂന്നുപേരും വീണ്ടും ഒരുമിക്കുന്നത് രസകരമായിരിക്കും. ഞാൻ അൽ-ഹിലാലിലും സൗദിയിലും സന്തോഷവാനാണ്, പക്ഷേ ആർക്കറിയാം ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന്. ഫുട്‌ബോള്‍ സര്‍പ്രൈസുകള്‍ നിറഞ്ഞതാണ്, നെയ്മർ പറഞ്ഞു.