ലോക ബ്ലിറ്റ്‌സ് ചാമ്പ്യൻഷിപ്പിലേക്കുള്ള മടങ്ങിവരവ് സ്ഥിരീകരിച്ച് നോർവേയുടെ സൂപ്പര്‍ താരം ഗ്രാൻഡ് മാസ്റ്റർ മാഗ്നസ് കാൾസൺ. ജീന്‍സ് ധരിച്ചതിനാല്‍ വസ്ത്രധാരണത്തില്‍ നിയമങ്ങള്‍ പാലിക്കാത്തതിന് കാള്‍സനെ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് അയോഗ്യനാക്കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ചയാണ് ലോക റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിന് തുടക്കമായത്. ജീൻസ് ധരിച്ച് കളിക്കാൻ വിസമ്മതിച്ചതിന് പിഴ ചുമത്തുകയും രണ്ടാം ടൂർണമെന്‍റിലെ അവസാന റൗണ്ടിൽ നിന്ന് താരത്തെ പുറത്താക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡ്രസ് കോഡിൽ ഇളവ് വരുത്താൻ ഫിഡെ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
ജാക്കറ്റിനൊപ്പം 'ശരിയായ ജീൻസ്' അനുവദിക്കുന്നതും ഡ്രസ് കോഡിലെ മറ്റ് ചില മാറ്റങ്ങളും ടൂർണമെന്‍റ് അധികൃതർ പരിഗണിക്കുമെന്ന് ചെസ് ഫെഡറേഷന്‍ പ്രസിഡന്‍റ് അർക്കാഡി ഡ്വോർകോവിച്ച് പറഞ്ഞു. ഇത് ചെസ്സ് ലോകത്തെ സംബന്ധിച്ചിടത്തോളം വലിയ വാർത്തയാണ്. നിലവിലെ ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻ തന്‍റെ കിരീടം നിലനിർത്താനും മറ്റൊരു കിരീടം ലക്ഷ്യമിട്ട് ന്യൂയോർക്കിൽ നടക്കുന്ന മത്സരത്തിൽ മത്സരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.” ഫിഡെ സമൂഹമാധ്യമത്തില്‍ കുറിച്ചു.