പാരീസ്:ഇന്ത്യന്‍ ബാഡ്‌മിന്‍റണിലെ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് ലക്ഷ്യ സെന്‍. പുരുഷ സിംഗിൾസില്‍ സെമിഫൈനലിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ താരമായ ലക്ഷ്യക്ക് ഒരു വിജയം മതി സ്വപ്‌ന നേട്ടത്തിലെത്താന്‍. ക്വാര്‍ട്ടറില്‍ ചെെനീസ് തായ്‌പേയുടെ ചൗ ടിയെൻ ചെനിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി ലക്ഷ്യ സെൻ ചരിത്രം സൃഷ്ടിച്ചത്.
ക്വാര്‍ട്ടറില്‍ ലക്ഷ്യയും ടിയെനും തമ്മിലുള്ള ആദ്യ സെറ്റ് ഇരുവര്‍ക്കും കടുത്ത പോരാട്ടമായി മാറി. ടിയെൻ ആദ്യ സെറ്റ് 21-19ന് സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് വളരെ ഊര്‍ജ്ജത്തോടെ തുടങ്ങിയ ലക്ഷ്യ തുടക്കത്തിൽ തന്നെ 4-1ന് ലീഡ് നേടി. എന്നാല്‍ അത് വീണ്ടും താളം തെറ്റി സ്കോര്‍ 7-7 എന്ന നിലയിലായി. പിന്നീട് ലക്ഷ്യയെ ക്ഷീണിതനായി കണ്ടെങ്കിലും 11-10 ന് ലീഡ് നേടി തിരിച്ചുവരവ് നടത്തി. അവസാന നിമിഷങ്ങളിൽ നന്നായി കളിച്ച് 21-15ന് സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിൽ വൻ ലീഡ് നേടിയ ലക്ഷ്യ അവസാന സെറ്റ് 21-12ന് അവസാനിപ്പിച്ച് സെമിഫൈനലിൽ ഇടം നേടി.
സെമിയില്‍ നിലവിലെ ഒളിംപിക് ചാമ്പ്യൻ ഡെന്മാര്‍ക്കിന്‍റെ വിക്ടര്‍ അക്സല്‍സന്‍ ആണ് ലക്ഷ്യ സെന്നിന്‍റെ എതിരാളി. എന്നാല്‍ വിക്‌ടറിനെതിരേ ലക്ഷ്യയുടെ മത്സരം കുറച്ച് കടുപ്പമേറിയതാകും ഇതുവരെ അഞ്ചു മല്‍സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ നാലിലും ലക്ഷ്യ തോറ്റിരുന്നു. അതിനാല്‍ വലിയ സമ്മര്‍ദ്ദത്തിലായിരിക്കും ലക്ഷ്യ അടുത്ത പോരാട്ടത്തിനു ഇറങ്ങുക.
അതിനിടെ ലക്ഷ്യയുടെ വിജയത്തിൽ ജന്മനാട്ടില്‍ എങ്ങും ആഘോഷത്തിമിര്‍പ്പാണ്. ഉത്തരാഘണ്ഡിലെ അൽമോറയിലെ അമ്മായിയും അമ്മാവനും സന്തോഷം പ്രകടിപ്പിച്ചു. ചെറുപ്പം മുതലേ സ്പോർട്‌സില്‍ ലക്ഷ്യയ്ക്ക് താല്‍പര്യമുണ്ടെന്ന് അവര്‍ പറഞ്ഞു.നിരന്തര പ്രയത്നത്തിലൂടെയാണ് വിജയം നേടിയത്. ലക്ഷ്യ ഇന്ത്യക്ക് സ്വർണമെഡൽ കൊണ്ടുവരുമെന്ന് പൂർണ പ്രതീക്ഷയുണ്ടെന്നും അവര്‍ പറഞ്ഞു. ലക്ഷ്യ സെമിയിൽ എത്തിയതോടെ അൽമോറ മേഖലയിലും സന്തോഷത്തിന്‍റെ അന്തരീക്ഷമാണ്.
Also Read:പാരിസിലെ ചൂട് സഹിക്കാനാവുന്നില്ല; ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് 40 എസികള്‍ എത്തിച്ചുനല്‍കി കായിക മന്ത്രാലയം - AC FOR INDIAN ATHLETES in PARIS