റാഞ്ചി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തയ്യാറെടുപ്പിനിടെ എം.എസ് ധോണിക്ക് നോട്ടീസ് അയച്ച് ജാർഖണ്ഡ് ഹൈക്കോടതി. താരവുമായി ബന്ധപ്പെട്ട വഞ്ചന കേസിലാണ് നോട്ടീസ് അയച്ചത്. ധോണിയുടെ ബിസിനസ് പങ്കാളികളായ മിഹിർ ദിവാകറും സൗമ്യ ദാസും നൽകിയ കേസിലാണ് ഹൈക്കോടതി തീരുമാനം.
അർക്ക സ്‌പോർട്‌സ് ആൻഡ് മാനേജ്‌മെന്‍റ് ലിമിറ്റഡിന്‍റെ ഉടമകളായ ദിവാകറിനും ദാസിനും ജാർഖണ്ഡ് ഹൈക്കോടതി മുന്‍പ് നോട്ടീസ് അയച്ചിരുന്നു. ഇരുവരും ചേര്‍ന്ന് ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമായി 15 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയതിനെ തുടര്‍ന്ന് ധോണി പരാതി നല്‍കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
താരം അറിയാതെ അദ്ദേഹത്തിന്‍റെ പേരില്‍ ക്രിക്കറ്റ് അക്കാദമികള്‍ സ്ഥാപിക്കുകയും കരാര്‍ പ്രകാരമുള്ള പണം നല്‍കാതിരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കെതിരേയും ക്രിമിനൽ കുറ്റത്തിന് കേസ് എടുക്കാൻ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
അതിനെതിരെ നൽകിയ ഹർജിയിലാണ് ധോണിക്ക് നോട്ടീസ് നൽകിയത്. കേസുമായി ബന്ധപ്പെട്ട് ധോണിയുടെ നിലപാട് എന്താണെന്ന് അറിയാന്‍ വേണ്ടിയാണ് കോടതി നോട്ടീസ് അയച്ചത്. എന്നാല്‍ വാര്‍ത്തകളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഐപിഎൽ ലേലം ഈ മാസം 24, 25 തീയതികളിൽ ജിദ്ദയിൽ നടക്കും. ഇത്തവണ അൺക്യാപ്ഡ് ആയിട്ടാണ് ധോണി ഫ്രാഞ്ചൈസിയിലെത്തിയത്. താരത്തിന്‍റെ നേതൃത്വത്തിൽ 5 തവണ ചാമ്പ്യൻമാരായ ചെന്നൈ 4 കോടി രൂപയ്ക്ക് ടീമിൽ നിലനിർത്തിയത്.
Also Read:പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് പിന്മാറിയാല്‍ പിസിബിക്ക് വന്‍ സാമ്പത്തിക നഷ്‌ടം