ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്‌പൂര്‍ എഫ്‌സിയെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ മുഹമ്മദൻസിനെതിരെ തകര്‍പ്പന്‍ ജയം നേടിയ മഞ്ഞപ്പട വിജയ പ്രതീക്ഷയിലാണ് ജംഷഡ്‌പൂരിന്‍റെ ഹോം ഗ്രൗണ്ടിലേക്ക് കളിക്കാന്‍ ഇറങ്ങുന്നത്. ഇന്ന് വിജയിച്ചാല്‍ ആത്മവിശ്വാസത്തോടെ ടീമിന് ഹാപ്പി ന്യൂ ഇയർ പറയാം.2024 കലണ്ടർ വർഷത്തിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ അവസാന മത്സരമാണിത്. ഇന്ന് രാത്രി 7.30നാണ് മത്സരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മിഖായേൽ സ്റ്റാറെ പുറത്താക്കപ്പെട്ടതിന് ശേഷം താല്‍ക്കാലിക പരിശീലനായ ടി.ജി.പുരുഷോത്തമനാണ് കേരളത്തിന്‍റെ ആശാന്‍. എന്നാല്‍ മുംബൈ സ്വദേശി ഖാലിദ് ജമീലാണ് ജംഷഡ്‌പൂരിനെ പരിശീലിപ്പിക്കുന്നത്. രണ്ട് ഇന്ത്യൻ പരിശീലകരുടെ പോരാട്ടത്തിന് കൂടിയാകും ജംഷഡ്‌പൂര്‍ സാക്ഷ്യം വഹിക്കുക.
സീസണിലെ 13 മത്സരങ്ങളില്‍ നിന്നും നാല് ജയവും രണ്ട് സമനിലയും ഏഴ് തോല്‍വിയുമായി 14 പോയിന്‍റുകളുമായി പട്ടികയില്‍ 10-ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ജംഷഡ്പൂര്‍ 11 മത്സരങ്ങള്‍ മാത്രം കളിച്ച് ആറ് ജയവും അഞ്ച് തോല്‍വിയുമായി 18 പോയിന്‍റുകളോടെ എട്ടാം സ്ഥാനത്താണ്.
ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചാല്‍ ഒരു സ്ഥാനം മുന്നോട്ടു കയറി ഒൻപതിൽ എത്താം. എന്നാല്‍ ജംഷഡ്‌പൂരാണ് ജയിക്കുന്നതെങ്കിൽ അഞ്ചാം സ്ഥാനത്തേക്ക് അവർ കയറും. ഐഎസ്എല്ലിൽ ജംഷഡ്‌പൂരിന്‍റെ 150–ാം മത്സരമാണ് ഇന്നത്തേത്. നാഴികക്കല്ലായ മത്സരം ഏതുവിധേനയും ജയിക്കുകയാണ് ടീമിന്‍റെ ലക്ഷ്യം. സീസണില്‍ ഒരു സമനിലപോലും നേടാത്ത ടീമാണ് ജംഷഡ്‌പൂര്‍ എഫ്‌സി.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ സാധ്യത സ്റ്റാർട്ടിങ് ലൈനപ്പ്: സച്ചിൻ സുരേഷ്, സന്ദീപ് സിങ്, പ്രീതം കോട്ടാൽ, മിലോസ് ഡ്രിൻസിച്ച്, നവോച്ച സിങ്, ഫ്രെഡ്ഡി ലാലമ്മാവ, ഡാനിഷ് ഫറൂഖ്, കോറു സിങ് അഡ്രിയാൻ ലൂണ, നോഹ സദൗയി. ഖ്വാമെ പെപ്ര.
Also Read:പിടിക്കൊടുക്കാതെ ഓസീസ് വാലറ്റം; 333 റൺസിന്‍റെ ലീഡുയര്‍ത്തി,ലബുഷെയ്‌ൻ തിളങ്ങി - IND VS AUS 4TH TEST