മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച രീതിയിലാണ് ഇഷാന്‍ കിഷന്‍ കളിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ ഇന്നെ അര്‍ധ സെഞ്ചുറി നേടിയാണ് താരം തിരികെ കയറിയത്. 34 പന്തില്‍ 69 റണ്‍സടിച്ച ഇഷാന്‍ മുംബൈയുടെ ടോപ് സ്‌കോറര്‍ കൂടി ആയിരുന്നു.
ഇതിന് പിന്നാലെ ബിസിസിഐ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് 25-കാരന്‍. വാര്‍ത്ത സമ്മേളനത്തിനിടെയാണ് ഏറെ വിവാദമായ വിഷയത്തില്‍ ഇഷാന്‍ ആദ്യമായി പ്രതികരിച്ചത്. പലകാര്യങ്ങളും കളിക്കാരുടെ കയ്യിലല്ലെന്നാണ് 25-കാരന്‍ പറയുന്നത്.
കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും അവധിയെടുത്ത താരം പിന്നീട് ഇന്ത്യയ്‌ക്കായി കളിച്ചിട്ടില്ല. ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും പിന്നീട് ബിസിസിഐ സെക്രട്ടറി ജയ് ഷായും ആവര്‍ത്തിച്ചെങ്കിലും ഇഷാന്‍ വിട്ടുനിന്നു. ഇതിനിടെ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം 25-കാരന്‍ പരിശീലനം നടത്തിയിരുന്നു. പിന്നാലെയാണ് കരാര്‍ പട്ടികയില്‍ നിന്നും ബിസിസിഐ ഇഷാന്‍റെ പേരുവെട്ടുന്നത്.
"ഞാന്‍ പരിശീലനം നടത്തുകയായിരുന്നു. ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന്‍ ഞാന്‍ ആവശ്യമായ സമയം എടുത്തപ്പോള്‍ ആളുകള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ധാരാളം ചര്‍ച്ചകള്‍ നടന്നു. എന്നാൽ പല കാര്യങ്ങളും കളിക്കാരുടെ കയ്യിലല്ലെന്ന് നിങ്ങൾ മനസിലാക്കണം.