ചെന്നൈ: ഐപിഎൽ പതിനേഴാം പതിപ്പിന്‍റെ കലാശപ്പോരിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് ആദ്യം ബാറ്റിങ്. ടോസ് നേടിയ ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ് കൊൽക്കത്തയെ ഫീൽഡിങ്ങിന് അയക്കുകയായിരുന്നു. ടോസ് ലഭിച്ചിരുന്നെങ്കിലും ആദ്യം ബൗളിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് കൊൽക്കത്ത നായകൻ ശ്രേയസ് അയ്യർ വ്യക്തമാക്കി.
അതേസമയം രാജസ്ഥാനെതിരായ രണ്ടാം ക്വാളിഫയർ കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഹൈദരാബാദ് ഇന്ന് ഇറങ്ങുന്നത്. അബ്‌ദുൽ സമദിന് പകരം ഷഹബാസ് അഹമ്മദാണ് പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. കൊൽക്കത്ത നിരയിൽ മടങ്ങളൊന്നുമില്ല.
സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിങ് ഇലവൻ: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, എയ്‌ഡന്‍ മാര്‍ക്രം, നിതീഷ് റെഡ്ഡി, ഹെൻറിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്‌കട്ട്, ടി നടരാജന്‍.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയിങ് ഇലവൻ:റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്‌റ്റാര്‍ക്ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
നേർക്കുനേർ പോരാട്ടങ്ങളുടെ കണക്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ് മുൻതൂക്കം. ഇരുടീമും ഇതുവരെ കളിച്ച 27 മത്സരങ്ങളിൽ 18 ലും കൊൽക്കത്ത ജയം നേടി. 9 തവണയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് കൊൽക്കത്തയെ പരാജയപ്പെടുത്തിയിട്ടുള്ളത്.
ഈ സീസണിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം കൊൽക്കത്തയ്ക്കൊപ്പമായിരുന്നു. ലീഗ് ഘട്ടത്തിൽ 4 റൺസിനും ആദ്യ ക്വാളിഫയറിൽ 8 വിക്കറ്റിനുമായിരുന്നു കൊൽക്കത്ത ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്.
Also Read:
- പൊന്നും വിലയുള്ള താരങ്ങള്‍ ഐപിഎല്‍ ഫൈനലില്‍ നേര്‍ക്കുനേര്‍; വീശിയെറിഞ്ഞ കോടികള്‍ പാഴായില്ല
- ഐപിഎല്‍ ഫൈനല്‍ മഴ തടസപ്പെടുത്തിയാല്‍ എന്തു സംഭവിക്കും; നിയമം ഇങ്ങനെ...
- എന്തുകൊണ്ട് തോറ്റു?; വിശദീകരണവുമായി സഞ്ജു സാംസണ്‍