കേരളം

kerala

ETV Bharat / sports

ഐപിഎൽ 2025: കൊല്‍ക്കത്തയുടെ പുതിയ നായകനായി മുംബൈ താരമോ..! - Indian premier league 2025 - INDIAN PREMIER LEAGUE 2025

താരങ്ങളും പരിശീലകരുമടക്കം മിക്ക ടീമുകളിലും വലിയ മാറ്റമുണ്ടാകാനാണ് സാധ്യത. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനെ മാറ്റാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  സൂര്യകുമാർ യാദവ്  ശ്രേയസ് അയ്യര്‍  രോഹിത് ശർമ്മ
Suryakumar Yadav, Shah rukh khan (IANS)

By ETV Bharat Sports Team

Published : Aug 25, 2024, 4:01 PM IST

ഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഐപിഎൽ ക്രിക്കറ്റ് പരമ്പര മെഗാ ലേലത്തോടെ ആരംഭിക്കും. എല്ലാ ടീമുകളിലും ഒരുപാട് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. താരങ്ങളും പരിശീലകരുമടക്കം മിക്ക ടീമുകളിലും വലിയ മാറ്റമുണ്ടാകാനാണ് സാധ്യത. എന്തൊക്കെ നീക്കമുണ്ടാകുമെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഈ സാഹചര്യത്തില്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനെ മാറ്റാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ കഴിഞ്ഞ സീസണിൽ ട്രോഫി നേടിയ ശ്രേയസ് അയ്യരെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആലോചിക്കുന്നതായി റിപ്പോർട്ട്. പകരം മുംബൈ ഇന്ത്യൻസിന്‍റെ ഒരു താരത്തെ നായകനായി പ്രഖ്യാപിക്കാനാണ് കൊൽക്കത്തയുടെ നീക്കം.

അതേസമയം കൊല്‍ക്കത്തയിലേക്ക് രോഹിത് ശർമ്മയല്ലെന്നാണ് സൂചന. 20 ഓവർ ലോകകപ്പ് ക്രിക്കറ്റിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ടീമിന്‍റെ വിജയത്തിൽ സൂര്യകുമാർ യാദവിന് പങ്കുണ്ടെന്ന് പറയുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂര്യകുമാർ യാദവിന് നായകസ്ഥാനം വാഗ്‌ദാനം ചെയ്‌തതായും സൂര്യകുമാർ അത് സ്വീകരിച്ചുവെന്നുമാണ് റിപ്പോർട്ട്.

അതിനാൽ 2025 ഐപിഎൽ ക്രിക്കറ്റ് സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്‍റെ ക്യാപ്റ്റനായി സൂര്യകുമാർ യാദവ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ സീസണിന്‍റെ തുടക്കത്തിൽ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ടീം മാനേജ്‌മെന്‍റ് വാങ്ങി ക്യാപ്റ്റനാക്കിയിരുന്നു.

അതുപോലെ യാദവിനെ ട്രേഡിലൂടെ വാങ്ങി അടുത്ത ഐപിഎൽ സീസണിൽ നായകനാക്കാനാണ് കൊൽക്കത്ത ടീം മാനേജ്‌മെന്‍റ് ആലോചിക്കുന്നതെന്നാണ് സൂചന. അതേസമയം ട്രോഫി നേടിയ ശ്രേയസ് അയ്യരെ പുറത്താക്കിയ കൊൽക്കത്ത ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിൽ ആരാധകർ പ്രതിഷേധത്തിലാണ്.

Also Read:ഹാർദിക്കും നതാഷയും വേര്‍പിരിഞ്ഞതിന്‍റെ കാരണം വെളിപ്പെടുത്തി അടുത്ത വൃത്തങ്ങള്‍ - Hardik and Natashas separation

ABOUT THE AUTHOR

...view details