കേരളം

kerala

ETV Bharat / sports

കമ്മിന്‍സിന്‍റെ '2023', ഐസിസിയുടെ മികച്ച താരമായി ഓസീസ് നായകന്‍ ; നാറ്റ് സ്‌കിവര്‍ ബ്രണ്ടിനും നേട്ടം - Nat Sciver Brunt ICC Award 2023

ഐസിസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരുഷ വനിത ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരങ്ങളായി പാറ്റ് കമ്മിന്‍സും നാറ്റ് സ്‌കിവര്‍ ബ്രണ്ടും.

ICC Cricketer Of The Year 2023  Pat Cummins ICC Award 2023  Nat Sciver Brunt ICC Award 2023  പാറ്റ് കമ്മിൻസ്
Icc Awards 2023

By ETV Bharat Kerala Team

Published : Jan 26, 2024, 9:22 AM IST

ദുബായ് :കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള ഐസിസി പുരസ്‌കാരം (സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫി) സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് (Pat Cummins Wins ICC Cricketer Of The Year Award 2023). കമ്മിന്‍സിന് കീഴിലാണ് 2023ല്‍ ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് ലോകകപ്പും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കിയത്. ഇരു ടൂര്‍ണമെന്‍റുകളിലും പന്തുകൊണ്ടും ബാറ്റുകൊണ്ടും ഓസ്‌ട്രേലിയന്‍ ടീമിനായി നിര്‍ണായക സംഭാവന നല്‍കാന്‍ പാറ്റ് കമ്മിന്‍സിനായിരുന്നു.

കഴിഞ്ഞ വര്‍ഷം 24 മത്സരങ്ങളിലാണ് പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയയ്ക്കാ‌യി കളിച്ചത്. ഈ മത്സരങ്ങളില്‍ നിന്നായി 422 റണ്‍സ് അടിച്ചെടുക്കാന്‍ ഓസീസ് ക്യാപ്‌റ്റന് സാധിച്ചു. 59 വിക്കറ്റുകളായിരുന്നു കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ കമ്മിന്‍സ് എറിഞ്ഞിട്ടത്.

ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നായി കഴിഞ്ഞ വര്‍ഷം കൂടുതല്‍ വിക്കറ്റ് നേടിയ ആറാമത്തെ താരവും കമ്മിന്‍സാണ്. ഈ പ്രകടനങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ താരങ്ങളായ വിരാട് കോലി, രവീന്ദ്ര ജഡേജ, ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡ് എന്നിവരെ പിന്നിലാക്കിയാണ് കമ്മിന്‍സ് ഐസിസിയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

Also Read :'അവരെ നിശബ്‌ദരാക്കും, അതാണ് ഞങ്ങളുടെ ലക്ഷ്യം...'വാക്ക് പാലിച്ച് വിഖ്യാത നായകന്മാര്‍ക്കൊപ്പം ഇടം പിടിച്ച് പാറ്റ് കമ്മിന്‍സ്

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ നാറ്റ് സ്‌കിവര്‍ ബ്രണ്ടാണ് വനിതാ ക്രിക്കറ്റിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരം (Nat Sciver Brunt ICC Women's Cricketer). മൂന്ന് ഫോര്‍മാറ്റിലെയും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. കഴിഞ്ഞ വര്‍ഷം കളിച്ച രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 137 റണ്‍സും ആറ് ഏകദിനങ്ങളിലായി 393 റണ്‍സും പത്ത് ടി20 മത്സരങ്ങളില്‍ നിന്നും 364 റണ്‍സുമാണ് ഇംഗ്ലണ്ടിന്‍റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സ്വന്തമാക്കിയത്. കരിയറില്‍ രണ്ടാമത്തെ പ്രാവശ്യമാണ് സ്‌കിവര്‍ ബ്രണ്ട് ഐസിസിയുടെ പുരസ്‌കാരം നേടുന്നത്.

Also Read :ലോകകപ്പിലെയും തകര്‍പ്പന്‍ ബാറ്റിങ്, മികച്ച ഏകദിന ക്രിക്കറ്ററായി വിരാട് കോലി ; ചരിത്രനേട്ടവും സ്വന്തം

അതേസമയം, ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജയാണ് (ICC Test Player Of The Year 2023). മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ 1210 റണ്‍സാണ് ഖവാജ കഴിഞ്ഞ വര്‍ഷം നേടിയത്. സൂര്യകുമാര്‍ യാദവാണ് ഐസിസിയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ടി20 ക്രിക്കറ്റര്‍ (ICC T20I Player Of The Year 2023). ടി20 ടീമിന്‍റെ നായകനും സൂര്യകുമാര്‍ യാദവാണ്.

ABOUT THE AUTHOR

...view details