മുംബൈ:ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പകരം ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കിയ തീരുമാനത്തിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയര്‍മാൻ അജിത് അഗാര്‍ക്കറും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും. ലങ്കൻ പര്യടനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യത്തിന് ഇരുവരും മറുപടി നല്‍കിയത്. സൂര്യയെ നായകനാക്കാനുള്ള തീരുമാനം ഒരുദിവസം കൊണ്ട് എടുത്തതല്ലെന്ന് ഇരുവരും വ്യക്തമാക്കി.
'ഗ്രൗണ്ടില്‍ എല്ലായിപ്പോഴും ഉണ്ടാകേണ്ട കളിക്കാരനാണ് ക്യാപ്‌റ്റൻ. ഹാര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് സംബന്ധിച്ച് നിരവധി ആശങ്കകളാണ് ഉയര്‍ന്നിരുന്നത്. പരിക്കേറ്റ് ഹാര്‍ദിക് പുറത്തായാല്‍ പോലും മുന്‍പ് നയിക്കാൻ ആളുണ്ടായിരുന്നു. രോഹിത് കൂടി വിരമിച്ച സാഹചര്യത്തില്‍ ഹാര്‍ദിക് ഫോം ഔട്ടാകുകയോ പരിക്കേല്‍ക്കുകയോ ചെയ്‌താല്‍ പകരം ആരെന്ന ചോദ്യം പൊതുവെ ഉയരും.
അതുകൊണ്ടാണ് സൂര്യകുമാര്‍ യാദവിനെ നായകനായി നിയമിച്ചത്. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന ഗില്ലിനെ വൈസ് ക്യാപ്‌റ്റനാക്കിയതിനും ഇതേ കാരണം കൊണ്ടാണ്.