കേരളം

kerala

ETV Bharat / sports

മാഞ്ചസ്റ്റർ സിറ്റിക്കിത് കഷ്‌ടകാലമോ..! ബാഴ്‌സലോണക്കും ആഴ്‌സനലിനും തകര്‍പ്പന്‍ ജയം - FEYENOORD VS MANCHESTER CITY

ഡച്ച് ഫുട്‌ബോൾ ക്ലബായ ഫെയനൂർദ്- സിറ്റി പോരാട്ടം 3-3ന് സമനിലയില്‍ പിരിഞ്ഞു, ആഴ്‌സനൽ 5-1ന് സ്‌പോർട്ടിങ്ങിനെതിരേ മികച്ച ജയം സ്വന്തമാക്കി.

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍  ARSENAL WON AGAINST SPORTING  UEFA CHAMPIONS LEAGUE  MANCHESTER CITY LIVE UPDATE
UEFA CHAMPIONS LEAGUE (getty images)

By ETV Bharat Sports Team

Published : Nov 27, 2024, 1:12 PM IST

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ദുരിതകാലം തുടരുന്നു. ഇന്നലെ ഡച്ച് ഫുട്‌ബോൾ ക്ലബായ ഫെയനൂർദുമായി നടന്ന പോരാട്ടം സമനിലയിൽ കലാശിക്കുകയായിരുന്നു. 3-3 എന്ന സ്‌കോറിനായിരുന്നു ഫെയനൂർദ് സിറ്റിയെ തളച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നേരത്തെ ചാമ്പ്യന്‍സ് ലീഗിലേറ്റ പരാജയത്തിന്‍റെ ക്ഷീണം മറക്കാന്‍ വേണ്ടിയായിരുന്നു സിറ്റി ഇറങ്ങിയത്. എന്നാല്‍ ടീമിന് സമനിലകൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. മത്സരത്തില്‍ എർലിങ് ഹാളണ്ടിന്‍റെ ഇരട്ടഗോളടക്കം മൂന്ന് ഗോളിന് മുന്നിട്ട് നിന്നെങ്കിലും അന്തിമ ജയം നേടാൻ പെപ്പിനും സംഘത്തിനും സാധിച്ചില്ല.

കളിയുടെ 44-ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് എർലിങ് ഹാളണ്ടില്‍ നിന്നാണ് സിറ്റിയുടെ ആദ്യ ഗോള്‍ പിറന്നത്. ആദ്യപകുതിയില്‍ തന്നെ ഒരു ഗോളിന് ലീഡ് നേടി. രണ്ടാം പകുതിയുടെ 50-ാം മിനുറ്റില്‍ ഇൽകെ ഗുണ്ടോഗനിലൂടെ സിറ്റി രണ്ടാം ഗോളും 53-ാം മിനുറ്റിൽ ഹാളണ്ട് വീണ്ടും ഗോളടിച്ചപ്പോള്‍ സിറ്റിയുടെ മൂന്നാം ഗോളും പിറന്നു.

എന്നാൽ പിന്നീട് 75-ാം മിനുറ്റിന് ശേഷം അപ്രതീക്ഷിതമായി ഫെയനൂർദ് കളിയിലേക്ക് തിരിച്ചുവരികയായിരുന്നു. അനിസ് മൂസയുടെ ഗോളിൽ സ്‌കോർ 3-1 എന്നാക്കി. ഒരു ഗോൾ തിരിച്ചടിച്ചതോടെ ഫെയനൂർദിന്‍റെ ഊർജം വർധിച്ചു. പിന്നാലെ 82-ാം മിനുറ്റിൽ രണ്ടാം ഗോളും 89-ാം മിനുറ്റിൽ മൂന്നാം ഗോളും ഫെയനൂർദ് ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ സിറ്റിയുടെ ജയപ്രതീക്ഷ നഷ്ടമാവുകയായിരുന്നു. ജയത്തിനായി ഇരുടീമുകളും പരിശ്രമിച്ചെങ്കിലും കളി സമനിലയില്‍ പിരിഞ്ഞു.

മറ്റൊരു മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളിന് ബാഴ്‌സ ബ്രസ്റ്റിനെ തകര്‍ത്തു. മത്സരത്തിൽ 76 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച കാറ്റാലന്‍മാര്‍ അനായാസ ജയം നേടുകയായിരുന്നു. റോബർട്ട് ലെവന്‍ഡോസ്‌കിയുടെ ഇരട്ടഗോളായിരുന്നു ബാഴ്‌സക്ക് മികച്ച ജയം സമ്മാനിച്ചത്. 66-ാം മിനുറ്റിൽ ഡാനി ഒൽമോയും ബാഴ്‌സക്കായി ലക്ഷ്യം കണ്ടു.

മറ്റൊരു കളിയില്‍ എതിരില്ലാത്ത ഒരു ഗോളിന് ബയേൺ മ്യൂണിക് പി.എസ്.ജിയെ വീഴ്‌ത്തി. ലാലിഗ കരുത്തൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത അഞ്ചു ഗോളിന് സ്പാർട്ട പ്രാഹയെ പരാജയപ്പെടുത്തി. ജൂലിയൻ അൽവാരസിന്‍റെ ഇരട്ട ഗോളായിരുന്നു അത്‌ലറ്റിക്കോക്ക് ജയത്തിലെത്തിച്ചത്. മാർക്കോ ലോറന്റെ, അന്റോയിൻ ഗ്രിസ്മാൻ, എയ്ഞ്ചൽ കൊറയ എന്നിവരും അത്‌ലേറ്റികൾക്കായി ലക്ഷ്യം കണ്ടു.

പ്രീമിയർ ലീഗ് കരുത്തൻമാരായ ആഴ്‌സനൽ 5-1 എന്ന സ്‌കോറിന് സ്‌പോർട്ടിങ്ങിനെതിരേ മികച്ച വിജയം സ്വന്തമാക്കി. ഗബ്രിയേൽ മാർട്ടിനല്ല, കെയ് ഹാവർട്‌സ് ,ഗബ്രിയേൽ മാഗൽഹസ്, ബുകയോ സാക, ലിയാൻദ്രോ ട്രൊസാർഡ് എന്നിവരാണ് ഗണ്ണേഴ്‌സിനായി ഗോളുകൾ നേടിയത്.

Also Read:പകരം വീട്ടി പാകിസ്ഥാന്‍; രണ്ടാം ഏകദിനത്തിൽ സിംബാബ്‍വെക്കെതിരേ 10 വിക്കറ്റ് ജയം

ABOUT THE AUTHOR

...view details