ഹൈദരാബാദ്:പാരീസ് ഒളിമ്പിക്‌സിലെ മികച്ച പ്രകടനത്തിന് പിന്നാലെ തരംഗമായി മാറിയിരിക്കുകയാണ് ഷൂട്ടിങ് താരം മനു ഭാക്കർ. ഒരു പതിപ്പിൽ ഒന്നിലധികം മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റാണ് മനു. ഇതോടെ രാജ്യത്തിന്‍റെയാകെ ശ്രദ്ധയാകർഷിച്ച താരമായി മനു മാറി.
അതിനിടെ പാരിസ് ഒളിമ്പിക്‌സിനായി മനു ഭാക്കർ ഉപയോഗിച്ച പിസ്‌റ്റളിനെ കുറിച്ചും ചർച്ചകളുണ്ടായി. ഒരു കോടി രൂപ വില വരുന്ന പിസ്‌റ്റളാണ് മനു ഉപയോഗിച്ചതെന്നും അല്ലെന്നും തുടങ്ങി പല ഊഹാപോഹങ്ങളും പ്രചരിച്ചു. എന്നാൽ ഇക്കാര്യത്തിൽ വെളിപ്പെടുത്തലുമായി മനു ഭാക്കർ രംഗത്തെത്തി. ഏകദേശം ഒന്നര ലക്ഷം മുതല്‍ 1.85 ലക്ഷം വരെയാണ് പിസ്‌റ്റളിന്‍റെ വിലയെന്ന് മനു വ്യക്തമാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്‌പോർട്‌സ് നെക്‌സ്‌റ്റ് നടത്തിയ ഒരഭിമുഖത്തിൽ പിസ്‌റ്റളിന്‍റെ വില സംബന്ധിച്ച് ഒരു ചോദ്യം മനു ഭാക്കറിന് നേരെ ഉയർന്നിരുന്നു. പിസ്‌റ്റളിന് ഒരു കോടി രൂപയാണോ വില എന്ന ചോദ്യത്തിന് കോടിയോ എന്ന അത്‌ഭുതപ്പെടുന്ന മുഖഭാവത്തോടെയാണ് മനു ആ ചോദ്യത്തിനെ നേരിട്ടത്. ശേഷം 'ഒന്നര ലക്ഷം രൂപ മുതല്‍ 1.85 ലക്ഷം രൂപ വരെയാണ് പിസ്‌റ്റളിന്‍റെ വില എന്ന് മനു വെളിപ്പെടുത്തി.
ഇത് നിങ്ങള്‍ വാങ്ങുന്ന മോഡലിന്‍റെയോ, അല്ലെങ്കില്‍ പുതിയതോ സെക്കന്‍ഡ് ഹാന്‍ഡോ ആണെങ്കില്‍, അതുമല്ല നിങ്ങളുടെ ഇഷ്‌ടാനുസൃത മോഡലാണെങ്കില്‍, അതിനനുസരിച്ചായിരിക്കും പിസ്‌റ്റളിന്‍റെ വില. ഒരു ലെവലിലെത്തിയാല്‍ കമ്പനി നിങ്ങള്‍ക്ക് സൗജന്യമായി പിസ്‌റ്റള്‍ തരും'- മനു പറഞ്ഞു.
വനിതകളുടെ 10 മീറ്റർ എയർ പിസ്‌റ്റൾ വ്യക്തിഗത ഇനത്തിൽ വെങ്കല മെഡൽ നേടിയ മനു, സരബ്ജോത് സിങ്ങിനൊപ്പം മിക്‌സഡ് ടീം ഇനത്തിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കിയിരുന്നു.
Also Read:ചെസ് ഒളിമ്പ്യാഡ് സുവർണ ജേതാക്കള്‍ക്ക് ചെന്നൈയില്‍ ഗംഭീര വരവേല്‍പ്പ്