മെൽബൺ: ഓസ്‌ട്രേലിയയ്‌ക്കെതിരെ മെൽബണിൽ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് 184 റൺസിന്‍റെ തോൽവി. അവസാനസെഷനില്‍ പൊരുതിനിന്ന ജയ്‌സ്വാളിന്‍റെ പുറത്താകലോടെയാണ് ഇന്ത്യയുടെ സമനില പ്രതീക്ഷ അവസാനിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാല്‍ ഇപ്പോള്‍ താരത്തിന്‍റെ പുറത്താകലില്‍ വിവാദം പുകയുകയാണ്. എട്ട് ബൗണ്ടറിയടക്കം 84 റണ്‍സെടുത്ത് ടോപ് സ്‌കോററായാണ് ജയ്സ്വാള്‍ പുറത്തായത്.
പാറ്റ് കമ്മിന്‍സിന്റെ ലെഗ് സൈഡിലെത്തിയ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് താരത്തിന്‍റെ മടക്കം. എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയില്ലെന്നാണ് റിവ്യൂവിലും അല്‍ട്രാ എഡ്ജിലും വ്യക്തമാവുന്നത്. എന്നിട്ടും തേര്‍ഡ് അംപയര്‍ ഔട്ട് വിളിച്ചതാണ് വിവാദത്തിന് തിരിവച്ചത്.
അലക്‌സ് ബോള്‍ ക്യാച്ച് ചെയ്‌തപ്പോള്‍ ഫീല്‍ഡ് അംപയര്‍ ജോയല്‍ വില്‍സണ്‍ ‘നോട്ട് ഔട്ട്’ പറഞ്ഞു. ഇതിനെതിരെ കമിന്‍സ് റിവ്യൂ എടുക്കുകയായിരുന്നു. പന്ത് താരത്തിന്‍റെ ഗ്ലൗസില്‍ ചെറുതായി ഉരയുന്നതും ഗതിയില്‍ വ്യത്യാസം വരുന്നതും കാണാമായിരുന്നു. ഡിഫ്ലക്ഷന്‍ ഉറപ്പാക്കിയതോടെയാണ് തേര്‍ഡ് അംപയര്‍ തീരുമാനമെടുത്തത്. ഇതേ തുടര്‍ന്ന് ജയ്‌സ്വാള്‍ നിരാശനായാണ് കളം വിട്ടത്.
മെൽബണിൽ തോൽവിക്ക് ശേഷം യശസ്വി ജയ്‌സ്വാളിന്‍റെ വിക്കറ്റ് വിവാദത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് പ്രതികരിച്ചു. തേഡ് അംപയറെ രോഹിത് പഴിക്കാന്‍ തയാറായില്ല.' ഇത് നിർഭാഗ്യകരമായി തോന്നുന്നു.‘സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കണം എന്നത് അംപയറുടെ വിവേചനാധികാരമാണ്. സ്‌നിക്കോമീറ്ററിൽ ഒന്നും കണ്ടില്ല, പക്ഷേ റീപ്ലേകളില്‍ കാണുന്നത് മറ്റൊന്നാണ്. അവന്‍ പന്ത് ടച്ച് ചെയ്തു എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്’ – രോഹിത് കൂട്ടിച്ചേര്‍ത്തു.
മെല്‍ബണില്‍ ഓസീസ് ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 155 റണ്‍സില്‍ എല്ലാവരും പുറത്താകുകയായിരുന്നു.വിജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1ന് അപരാജിത ലീഡ് നേടി. ഇരുടീമുകളും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരി 3 മുതൽ 7 വരെ സിഡ്‌നിയിൽ നടക്കും.
Also Read:ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷ അസ്‌തമിച്ചോ..! സാധ്യത ഇങ്ങനെ - WTC FINAL EQUATION FOR INDIA