ലണ്ടൻ :എഫ്‌എ കപ്പ് (FA CUP) അഞ്ചാം റൗണ്ടില്‍ ലീഡ്‌സ് യുണൈറ്റഡിനെതിരെ (Leeds United) ആവേശകരമായ ജയം സ്വന്തമാക്കി ചെല്‍സി (Chelsea). സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം (Chelsea vs Leeds United FA Cup 5th Round Result). നികോളസ് ജാക്‌സൺ (Nicolas Jackson), മുഡ്രിക്ക് (Mykhailo Mudryk), കോണര്‍ ഗാലഗര്‍ (Conor Gallagher) എന്നിവര്‍ ആതിഥേയര്‍ക്കായി ഗോള്‍ നേടി.
ജയത്തോടെ, എഫ്‌എ കപ്പില്‍ ചെല്‍സി അവസാന എട്ടില്‍ കടന്നു. ക്വാര്‍ട്ടറില്‍ ലെസ്റ്റര്‍ സിറ്റിയാണ് നീലപ്പടയുടെ എതിരാളി. ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ മാര്‍ച്ച് 16നാണ് ഈ മത്സരം. സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ നടന്ന മത്സരത്തില്‍ ലീഡ്‌സിനെതിരെ ആദ്യം പിന്നിലായത് ചെല്‍സിയാണ്. മത്സരത്തിന്‍റെ എട്ടാം മിനിറ്റില്‍ തന്നെ ലീഡ് ഉയര്‍ത്താൻ സന്ദര്‍ശകരായ ലീഡ്‌സ് യുണൈറ്റഡിനായി. മാറ്റിയോ ജോസഫിന്‍റെ ഗോളിലൂടെയാണ് അവര്‍ മുന്നിലെത്തിയത്.
അധികം വൈകാതെ ഈ ഗോളിന് തിരിച്ചടി നല്‍കാൻ ചെല്‍സിയ്‌ക്ക് സാധിച്ചു. 15-ാം മിനിറ്റില്‍ നിക്കോളസ് ജാക്‌സണിലൂടെയാണ് ആതിഥേയര്‍ സമനില ഗോള്‍ കണ്ടെത്തിയത്. 37-ാം മിനിറ്റില്‍ മുഡ്രിക്കിലൂടെ ചെല്‍സി ലീഡ് ഉയര്‍ത്തി. ഇതോടെ, മത്സരത്തിന്‍റെ ഒന്നാം പകുതി 2-1 എന്ന നിലയിലാണ് ചെല്‍സി അവസാനിപ്പിച്ചത്.