പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് അവധിയിലായിരുന്ന രോഹിത് ഞായറാഴ്ച വൈകുന്നേരമാണ് ടീമിനൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് ഒട്ടും സമയം പാഴാക്കാതെ താരം പരിശീലനത്തിന് ഇറങ്ങുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പെര്‍ത്തില്‍ പുരോഗമിക്കുന്ന ആദ്യ ടെസ്റ്റിന്‍റെ നാലാം ദിനത്തിലെ ലഞ്ച് ബ്രേക്കിനിടെ നെറ്റ്സിൽ ബാറ്റ് ചെയ്യുന്ന ഹിറ്റ്‌മാന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റിസർവ് ബോളർമാരായ നവ്ദീപ് സൈനി, യാഷ് ദയാൽ, മുകേഷ് കുമാർ എന്നിവരെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നെറ്റ്‌സില്‍ നേരിട്ടത്.
ഡിസംബര്‍ ആറിന് അഡ്‌ലെയ്‌ഡിലാണ് രണ്ടാം ടെസ്റ്റിന് തുടക്കമാവുന്നത്. ഡേ-നൈറ്റ് (പിങ്ക് ബോള്‍) ടെസ്റ്റാണിത്. ഇതിനുള്ള ഒരുക്കത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ സംഘം നവംബർ 30 മുതൽ കാൻബെറയിൽ ദ്വിദിന പിങ്ക്-ബോൾ പരിശീലന മത്സരം കളിക്കും.
കാൻബറയിലെ മത്സരത്തിന് ഫസ്റ്റ് ക്ലാസ് പദവി ലഭിക്കില്ലെങ്കിലും, അഡ്‌ലെയ്‌ഡിലെ സാഹചര്യങ്ങൾക്കായി തങ്ങളുടെ സാങ്കേതികതകൾ മികച്ചതാക്കാൻ താരങ്ങള്‍ അവസരം ലഭിക്കുന്നതിനാല്‍ ഏറെ പ്രാധാന്യമുള്ള മത്സരമാണിത്. അതേസമയം പെർത്തിൽ കെഎൽ രാഹുലില്‍ മികച്ച പ്രകടനം നടത്തുകയും ശുഭ്‌മാന്‍ ഗില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുകയും രോഹിത് തിരിച്ചെത്തുകയും ചെയ്‌തത് അഡ്‌ലെയ്‌ഡ് ടെസ്റ്റിനുള്ള ഇന്ത്യയുടെ ടീം തെരഞ്ഞെടുപ്പ് കഠിനമാക്കിയേക്കും.
ALSO READ: ഇതു രാജസ്ഥാന്‍റെ 'രാജ തന്ത്രം'; സഞ്‌ജുവിനെ പുറത്താക്കാന്‍ ഇനി ഹസരങ്കയ്‌ക്കാവില്ല- ട്രോള്‍
ബ്രിസ്ബേനിലെ ഗാബയില്‍ ഡിസംബർ 14 മുതൽ 18 വരെയാണ് മൂന്നാം ടെസ്റ്റ്. നാലാമത്തെ മത്സരം ഡിസംബർ 26 മുതൽ 30 വരെ മെൽബണിലാണ് നടക്കുക. ജനുവരി 3 മുതൽ 7 വരെയുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാവും.