മലേഷ്യ:ബാഡ്‌മിന്‍റണ്‍ ഏഷ്യ ടീം ചാമ്പ്യൻഷിപ്പില്‍ ചരിത്രത്തില്‍ ആദ്യമായി സെമി ഫൈനലിന് യോഗ്യത നേടി ഇന്ത്യൻ വനിത സംഘം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോങ്കോങ്ങിനെയാണ് ഇന്ത്യൻ ടീം തകര്‍ത്തത്. ഒളിമ്പിക് മെഡല്‍ ജേതാവ് പിവി സിന്ധുവിന്‍റെ മികവിലായിരുന്നു ഇന്ത്യയുടെ കുതിപ്പ്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോ സിന്‍ യാന്‍ ഹാപ്പിയ്‌ക്കെതിരെ (Lo Sin Yan Happy) മികച്ച രീതിയിലാണ് സിന്ധു തുടങ്ങിയത്. 21-7 എന്ന സ്കോറിന് ഇന്ത്യന്‍ താരം ആദ്യ ഗെയിം സ്വന്തമാക്കുകയും ചെയ്‌തു. എന്നാല്‍, രണ്ടാം ഗെയിമില്‍ ഹോങ്കോങ് താരം തിരിച്ചടിച്ചു. 16-21 എന്ന സ്കോറിലായിരുന്നു സിന്ധുവിന് രണ്ടാം ഗെയിം കൈവിടേണ്ടി വന്നത്.