ഹൈദരാബാദ്: ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ ടീം ചരിത്രമെഴുതി. ക്വാർട്ടർ ഫൈനലിൽ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാക്കളായ ദക്ഷിണ കൊറിയയെ തോൽപ്പിച്ച് ഇന്ത്യ ടൂർണമെന്‍റിലെ ആദ്യ മെഡൽ ഉറപ്പിച്ചു.
ഇന്ത്യയുടെ ഐക മുഖർജി ഷിൻ യുബിൻ, ജിയോൺ ജിഹി എന്നിവരെ പരാജയപ്പെടുത്തിയതാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ലോക റാങ്കിങ്ങിൽ തന്നേക്കാൾ ഉയര്‍ന്ന റാങ്കിലുള്ള രണ്ട് താരങ്ങളെയാണ് ഐക തോൽപ്പിച്ചത്.
ഐക -മനിക ബത്ര സഖ്യം ഇന്ത്യയെ 2-0 ന് ലീഡ് ചെയ്യാൻ സഹായിച്ചെങ്കിലും ദക്ഷിണ കൊറിയക്കാർ തിരിച്ചടിച്ച് സ്കോർ 2-2 ആക്കി. അടുത്ത കാലത്തായി മികച്ച പ്രകടനമാണ് വനിതാ ടീം കാഴ്ച്ചവെക്കുന്നത്. ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായി ടീം ഇനത്തിന് യോഗ്യത നേടിയിരുന്നു. ഐക അന്ന് വനിതാ ടീമിന്‍റെ ഭാഗമായിരുന്നില്ല. ലോക ചാമ്പ്യൻഷിപ്പിൽ ചൈനയിൽ നിന്നുള്ള ലോക ഒന്നാം നമ്പർ താരം സൺ യിംഗ്‌സ ഉൾപ്പെടെയുള്ള എതിരാളികളെ തോല്‍പ്പിച്ചതിലൂടെയാണ് താരം ശ്രദ്ധയാകര്‍ഷിച്ചത്.