ന്യൂഡല്‍ഹി: ചൈനയിൽ ഹുലുൻബുയറില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്‍റിന് പങ്കെടുക്കാന്‍ ലോണെടുത്ത് പാകിസ്ഥാന്‍ ടീം. വിമാന ടിക്കറ്റ് വാങ്ങാന്‍ പണമില്ലാതായതോടെ ടീമിന് ഗത്യന്തരമില്ലാതെ ലോണെടുക്കേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഹോക്കി ടീമിന്‍റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്.വിമാന ടിക്കറ്റിനായി ലോൺ എടുത്തുവെന്നും പണം ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്ഥാൻ ഹോക്കി ഫെഡറേഷൻ (പിഎച്ച്എഫ്) പ്രസിഡന്‍റ് താരിഖ് ബുഗ്‌തി പറഞ്ഞു.
പാക്കിസ്ഥാൻ സ്‌പോർട്‌സ് ബോർഡ് (പിഎസ്ബി) ചെലവുകൾക്കുള്ള പിഎച്ച്എഫിന്‍റെ ആവശ്യം ഉടൻ നിറവേറ്റുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍റെ അണ്ടർ 18 ബേസ്ബോൾ ടീമിന് ഫണ്ട് നൽകാൻ പിഎസ്ബി നേരത്തെ വിസമ്മതിച്ചിരുന്നു. ചൈനയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ടീമിന് ധനസഹായം നൽകാത്തതിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ബോർഡ് ചൂണ്ടിക്കാട്ടി.