പാരീസ്: ഒളിമ്പിക്‌സിലെ ജാവലിൻ ത്രോ ഫൈനലിൽ ഇന്ത്യയുടെ സുവർണ്ണ താരമായ നീരജ് ചോപ്രയ്‌ക്ക് വെള്ളി കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. 26 കാരനായ നീരജിന് തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിൽ മെഡൽ നേടി ചരിത്രം സൃഷ്‌ടിക്കാനായി. ഈ ഇനത്തിൽ പാക്കിസ്ഥാന്‍റെ ജാവലിൻ ത്രോ താരം അർഷാദ് നദീം എല്ലാവരെയും അത്ഭുതപ്പെടുത്തി ഒളിമ്പിക് റെക്കോർഡ് തകർത്തു. നദീം 94.97 മീറ്റർ എറിഞ്ഞ് പുതിയ ഒളിമ്പിക് റെക്കോർഡ് സൃഷ്ടിച്ച് സ്വർണം നേടി. 32 വർഷത്തിന് ശേഷമാണ് നദീം പാകിസ്ഥാന് ഒളിമ്പിക് മെഡൽ സമ്മാനിച്ചത്.
സ്വർണമെഡൽ ജേതാവ് അർഷാദ് നദീമിന് ലഭിക്കുന്ന സമ്മാന തുക ?
ടോക്കിയോ ഒളിമ്പിക്‌സ് വരെ ഒരു വിജയിക്കും സമ്മാനത്തുക നൽകിയിരുന്നില്ല. എന്നാൽ പാരീസ് ഒളിമ്പിക്‌സ് മുതൽ വേൾഡ് അത്‌ലറ്റിക്‌സ് സമ്മാനത്തുക നൽകുമെന്ന് പ്രഖ്യാപിച്ചു. സ്വർണമെഡൽ നേടിയതിന് ജാവലിൻ ത്രോ താരം പാക്കിസ്ഥാന്‍റെ നദീമിന് 50,000 ഡോളർ സമ്മാനത്തുകയായി ലഭിക്കും.