മലയാളികൾ ഏറെ ഇഷ്‌ടപ്പെടുന്ന താരമാണ് നൈല ഉഷ. അഭിനേതാവ് എന്ന നിലയിലും അവതാരക എന്ന നിലയിലും ഒരേ പോലെ നൈല തിളങ്ങിയിട്ടുണ്ട്. ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്‌തു വരുന്ന താരത്തിന് തന്‍റെ സംസാരം കൊണ്ടും ആളുകളുടെ മനസ് കീഴടക്കാൻ സാധിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ് താരം. ഇപ്പോഴിതാ പട്ടുസാരിയിൽ തിളങ്ങിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നൈല.
കല്യാൺ ഗ്രൂപ്പിന്‍റെ നവരാത്രി ദിനാഘോഷത്തിൽ പങ്കെടുക്കാനായി എത്തിയ ചിത്രങ്ങളാണ് താരം ഇത്തവണ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഓറഞ്ച് പട്ടു സാരിയാണ് താരത്തിന്‍റെ ഔട്ട്ഫിറ്റ്. അതിന് ഇണങ്ങുന്ന രീതിയിലാണ് മേക്കപ്പ്. സ്വർണ ജിമുക്കി കമ്മലും ലെയർ പെൻഡന്‍റ് മാലയും വേവി ഹെയർസ്‌റ്റൈലും താരത്തെ അതിസുന്ദരിയാക്കുന്നു.