കേരളം

kerala

സ്വിറ്റ്‌സർലൻഡിലും വടക്കൻ ഇറ്റലിയിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 4 പേര്‍ മരിച്ചു - Rain Issue In Italy and Switzerland

By PTI

Published : Jul 1, 2024, 9:38 AM IST

ഇറ്റലിയിലും സ്വിറ്റ്‌സർലൻഡിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

STORMS IN SWITZERLAND AND ITALY  FLOODING AND LANDSLIDES IN ITALY  സ്വിറ്റ്‌സർലൻഡ് ഇറ്റലി കൊടുങ്കാറ്റ്  വെള്ളപ്പൊക്കം മണ്ണിടിച്ചില്‍
വെളളപ്പൊക്കത്തില്‍ തകര്‍ന്ന വിസ്ലെറ്റോ റോഡ് പാലം (AP)

ബെർലിൻ:സ്വിറ്റ്‌സർലൻഡിലും വടക്കൻ ഇറ്റലിയിലും ഉണ്ടായ കൊടുങ്കാറ്റ് വ്യാപകമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ട് നാല് പേര്‍ മരിച്ചു. മണ്ണിടിച്ചിലില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ ആൽപ്‌സിൻ്റെ തെക്ക് ഭാഗത്തെ ഫോണ്ടാന പ്രദേശത്ത് നിന്ന് കണ്ടെടുത്തു.

പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച ഒരാളുടെ മൃതദേഹം സാസ്-ഗ്രണ്ടിലെ ആൽപൈൻ റിസോർട്ടിലെ ഒരു ഹോട്ടലിൽ നിന്നാണ് കണ്ടെത്തിയത്. തെക്കൻ, പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിൽ ശനിയാഴ്‌ചയുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും വ്യാപക നാശനഷ്‌ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.

വിസ്ലെറ്റോ റോഡ് പാലത്തിൻ്റെ ഒരു ഭാഗം തകർന്നു. ഒരു ഹൈവേയും ഒരു റെയിൽവേ ലൈനിലും വെള്ളത്തിനടിയിലായി. മഗ്ഗിയ നദിക്കരയിലുള്ള ക്യാമ്പിങ് സൈറ്റുകൾ ഒഴിപ്പിച്ചു.

വടക്കൻ പീഡ്‌മോണ്ട് മേഖലയില്‍ നിന്ന് ഡസൻ കണക്കിന് ആളുകളെ ഒഴിപ്പിച്ചു. നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.

80 ഓളം രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായി അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. മൊണ്ടനാരോയ്ക്കും സാൻ ബെനിഗ്നോ കാനവേസിനും ഇടയിൽ, ഓർകോ കനാലില്‍ ഉയരുന്ന വെള്ളത്തെ തുടർന്ന് കാറിൽ കുടുങ്ങിയ രണ്ട് ആളുകളെയും മൂന്ന് മാസം പ്രായമുള്ള ഒരു പെൺകുട്ടിയെയും രക്ഷപ്പെടുത്തിയതായും അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു.

Also Read:നൈജീരിയയില്‍ ബോംബ് സ്‌ഫോടനം; 18 പേർ കൊല്ലപ്പെട്ടു, 48 പേർക്ക് പരിക്ക്

ABOUT THE AUTHOR

...view details