കൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ അധികാരമേറ്റതിന് ശേഷമുള്ള തന്‍റെ ആദ്യ വിദേശ സന്ദർശനത്തിന് ഒരുങ്ങുന്നു. ഡിസംബർ 15 മുതൽ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ദിസനായകെ ഇന്ത്യയിലെത്തും. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രസിഡന്‍റ് ദ്രൗപതി മുർമുവുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തുമെന്ന് കാബിനറ്റ് വക്താവ് നളിന്ദ ജയതിസ മാധ്യമങ്ങളോട് വ്യക്തമാക്കി.
വിദേശകാര്യമന്ത്രി വിജിത ഹെറാത്ത്, ധനകാര്യ ഉപമന്ത്രി അനിൽ ജയന്ത ഫെർണാണ്ടോ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കൂടിയായ ജയതിസ പറഞ്ഞു. സെപ്റ്റംബറിൽ ലങ്കയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനമാണ് ഡിസംബർ 15-17 തീയതികളില്‍ നടക്കുന്നത്. ഇന്ത്യ-ശ്രീലങ്ക നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ദിസനായകെ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ദ്വീപ് രാഷ്‌ട്രമായ ലങ്കയ്‌ക്ക് ഇന്ത്യയുമായുള്ള സൗഹൃദം ഏറെ പ്രധാനപ്പെട്ടതാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക