ഫാങ്നഗ(തായ്‌ലന്‍ഡ്): ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 2004ല്‍ ആഞ്ഞടിച്ച സുനാമിത്തിരകള്‍ അനാഥനാക്കിയതാണ് എട്ടുവയസുകാരനായ പിരുണ്‍ ക്ലതലയ് എന്ന ബാലനെ. തന്‍റെ മാതാപിതാക്കളെ കൊണ്ടു പോയ അതേ വെള്ളത്തില്‍ നിന്ന് തന്‍റെ ജീവിതം കെട്ടിപ്പടുക്കുകയാണ് അവനിപ്പോള്‍.
യുവാവായ പിരുണ്‍ തന്‍റെ ചുവപ്പും മഞ്ഞയുമുള്ള ബോട്ടില്‍ ബാങ് വ ജില്ലയില്‍ നിന്ന് എല്ലാ ദിവസവും രാവിലെ മീന്‍പിടിക്കാനായി പോകുന്നു. ദക്ഷിണ തായ്‌ലന്‍ഡിലെ ചന്തയില്‍ അവ വിറ്റഴിക്കുന്നു. സുനാമി അതിജീവിതര്‍ക്ക് കടല്‍ സൗന്ദര്യവും ദുഃഖവുമാണ്. ഈ കടല്‍ തന്നെ ഒരേസമയം സന്തോഷവാനും ദുഃഖിതനുമാക്കുന്നുവെന്ന് 28കാരനായ പിരുണ്‍ പറയുന്നു. ഇത് തന്നെ തന്‍റെ നഷ്‌ടങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ഈ കടല്‍ തന്നെയാണ് ഇന്നത്തെ തന്നെ പരുവപ്പെടുത്തിയിരിക്കുന്നതെന്നും അവന്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2004 ഡിസംബര്‍ 26ന് റിക്‌ചര്‍ സ്‌കെയിലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയൊരു ഭൂചലനം -ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും തീവ്രതയേറിയ ഭൂചലനങ്ങളിലൊന്നിനെ തുടര്‍ന്നുണ്ടായ സുനാമിയില്‍ തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപുകള്‍ തുടങ്ങിയ രാജ്യങ്ങളിലെ കടലോര സമൂഹങ്ങളെ ആകെത്തകര്‍ത്തെറിഞ്ഞു.
225,000ത്തിലേറെ ജീവനുകള്‍ പ്രകൃതിയുടെ ഈ സംഹാരതാണ്ഡവത്തില്‍ പൊലിഞ്ഞു. തായ്‌ലന്‍ഡില്‍ അയ്യായിരത്തിലേറെ പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ പകുതിയും വിദേശ സഞ്ചാരികളായിരുന്നു. മൂവായിരത്തിലേറെ പേരെ കാണാതായിട്ടുണ്ട്. പക്ഷികളെ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് ഒരു അസാധാരണ ശബ്‌ദം അവന്‍റെ ശ്രദ്ധതിരിച്ചത്. ഒരു ദ്വീപില്‍ വസിക്കുന്ന തന്നെ സംബന്ധിച്ചിടത്തോളം തിരമാലകളുടെ ശബ്‌ദം തനിക്ക് അന്യമല്ല. എന്നാല്‍ അന്ന് കേട്ട ശബ്‌ദം സാധാരണ കേള്‍ക്കുന്ന ഒന്നായിരുന്നില്ല. ഇതേക്കുറിച്ച് പറയാന്‍ താന്‍ അയല്‍പ്പക്കത്തേക്ക് ഓടി. ഉയര്‍ന്ന ഒരു സ്ഥലത്തേക്ക് താന്‍ ഓടിക്കയറി തിരിഞ്ഞ് നോക്കുമ്പോള്‍ അലച്ചെത്തുന്ന കൂറ്റന്‍ തിരകള്‍ അതിന് മുന്നിലുള്ള എല്ലാത്തിനെയും വിഴുങ്ങുന്ന കാഴ്‌ചയാണ് കണ്ടത്. താനും അതില്‍ പെട്ടുപോകുമെന്നാണ് കരുതിയത്. തന്‍റെ വീട് കടലിനോട് ചേര്‍ന്നായിരുന്നു. തന്‍റെ മാതാപിതാക്കളെ കടല്‍ കൊണ്ടുപോയി. ഒരുകാലത്ത് തന്നെ ഏറെ മോഹിപ്പിച്ചിരുന്ന കടല്‍ അതോടെ തനിക്ക് ഒരു പേടി സ്വപ്‌നമായി. രാത്രികാലങ്ങളില്‍ ഉറക്കത്തില്‍ നിന്ന് തിരമാലകളുടെ ശബ്‌ദം കേട്ട് താന്‍ പേടിച്ച് ഞെട്ടിയുണര്‍ന്നു. തൊട്ടടുത്തുള്ള ബാങ് വയിലേക്ക് അമ്മാവനും അമ്മായിയും അവനെ കൊണ്ടുപോയി. അവിടെ അവന്‍ ജീവിതം മെല്ലെ തിരിച്ച് പിടിക്കാന്‍ തുടങ്ങി.
മത്സ്യ വിഭവങ്ങള്‍