കാസർകോട്:ജില്ലയിൽ എച്ച്1 എൻ1 രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇത്തരം പനികൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോക്ടർ എ.വി രാമദാസ് അറിയിച്ചു. വായുവിലൂടെ പകരുന്ന ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പൊതുയിടങ്ങളിൽ മാസ്ക് ഉപയോഗിക്കാനും നിര്‍ദേശം. ചികിത്സക്കല്ലാതെ അനാവശ്യമായിട്ടുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കേണ്ടതും ആശുപത്രികളിൽ പോകുന്ന സമയത്ത് കൃത്യമായി മാസ്ക് ധരിക്കുകയും ചെയ്യേണ്ടതാണ്. വായുവിലൂടെ പകരുന്ന അസുഖം ആയതിനാൽ മാസ്ക് ധരിക്കുന്നത് രോഗപ്രതിരോധത്തിന് സഹായിക്കും.
എന്താണ് H1N1?
ഇൻഫ്ളുവൻസ വൈറസ് കാരണം ഉണ്ടാകുന്ന ഒരു രോഗമാണ് എച്ച് 1 എൻ1 പനി.
H1N1 ലക്ഷണങ്ങൾ:സാധാരണ പകർച്ച പനിയുടെയും (വൈറൽ ഫിവർ) എച്ച്1 എൻ1 പനിയുടെയും ലക്ഷണങ്ങൾ ഏതാണ്ട് ഒന്നുതന്നെയാണ്. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയൽ, ക്ഷീണം, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ചിലരിൽ ഛർദ്ദിയും വയറിളക്കവും ഉണ്ടാകും
രോഗ പകർച്ച എങ്ങനെ?രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും തുപ്പുമ്പോഴും അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന വൈറസ് ശ്വസിക്കുമ്പോഴും വൈറസിനാൽ മലിനമാക്കപ്പെട്ട വസ്തുക്കളുമായി സമ്പർക്കമുണ്ടാകുമ്പോഴുമാണ് രോഗ പകർച്ച ഉണ്ടാകുന്നത് (പൊതുവെ കൈകളിൽക്കൂടി). കടുത്ത പനി, ചുമ, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങൾ പ്രകടമാകും. പതിവിലും ശക്തമായ രീതിയിൽ രോഗം തുടരുകയാണെങ്കിൽ ചിലപ്പോൾ ആശുപത്രിയിൽ കിടത്തി ചികിത്സയും വേണ്ടിവന്നേക്കാം.
ഇടിവി ഭാരത് കേരളം ഇനി വാട്സ്ആപ്പിലും