കേരളം

kerala

ETV Bharat / health

രക്തം ശുദ്ധീകരിക്കണോ? ചില എളുപ്പ വഴികൾ ഇതാ

രക്തം ശുദ്ധീകരിക്കുന്നത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ഡയറ്റിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് രക്തം ശുദ്ധീകരിക്കാൻ സഹായിക്കും. അവ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം

By ETV Bharat Health Team

Published : 4 hours ago

BLOOD PURIFYING FOODS  PURIFY BLOOD AND BOOST IMMUNITY  HEALTHY FOOD  HOW TO PURIFY BLOOD NATURALLY
Representative Image (ETV Bharat)

രോഗ്യം നിലനിർത്താൻ ശരീരത്തിൽ ശുദ്ധമായ രക്തം ഉണ്ടായിരിക്കേണ്ടതുണ്ട്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും അന്തരീക്ഷ മലിനീകരണവും വായുവിലെ വിഷാംശവും രക്തം മലിനമാകാൻ കരണമാകുന്നവയാണ്. ശരീരത്തിൽ അഴുക്ക് അടിഞ്ഞു കൂടുന്നത് ഹൃദയം, കരൾ, ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരും. ഇത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കും.

രക്തത്തിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ, ഗ്ലൂക്കോസ്, പ്രോട്ടീനുകൾ, ഹോർമോണുകൾ, ഓക്‌സിജൻ, വെള്ളം തുടങ്ങിയവ ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവർത്തനത്തിന് അത്യാവശ്യമാണ്. അതിനാൽ രക്തം ശുദ്ധീകരിക്കേണ്ടത് വളരെ പ്രധാനമാണ്. ഡയറ്റിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് രക്തം ശുദ്ധീകരിക്കാൻ സഹായിക്കും. അത്തരത്തിൽ രക്തം ശുദ്ധീകരിക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.

വെളുത്തുള്ളി

ആന്‍റി ബാക്‌ടീരിയൽ, ആന്‍റി വൈറൽ ഗുണങ്ങൾ അടങ്ങിയ വെളുത്തുള്ളി രക്തം ശുദ്ധീകരിക്കാൻ വളരെയധികം സഹായിക്കും. ഇത് കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ശാരീരികവും മാനസികവുമായ ആരോഗ്യമ നിലനിർത്താനും വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.

ഇഞ്ചി

ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ശ്വാസകോശത്തിലെ വിഷാംശം പുറന്തള്ളാൻ ഇത് സഹായിക്കും. രക്തം ശുദ്ധീകരിക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും ഇത് ഫലപ്രദമാണ്. കൂടാതെ രോഗകാരികളിൽ നിന്ന് രക്തത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ശർക്കര

ശർക്കരയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിഷവസ്‌തുക്കളെ നീക്കം ചെയ്യുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യും. ദഹനവ്യവസ്ഥയെ സന്തുലിതമാക്കാനും മലബന്ധ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ഇത് ഫലം ചെയ്യും.

മഞ്ഞൾ

പ്രകൃതിദത്ത ഔഷധമായ മഞ്ഞളിൽ ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും കുര്‍ക്കുമിനും അടങ്ങിയിട്ടുണ്ട്. ഇത് രക്തം ശുദ്ധീകരിക്കാൻ വളരെ നല്ലതാണ്. കരൾ, ഹൃദയം, ശ്വാസകോശം എന്നിവയുടെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

നാരങ്ങ

ചെറുനാരങ്ങ ചൂടുവെള്ളത്തിൽ കലർത്തി കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യും. കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നാരങ്ങ വളരെ നല്ലതാണ്.

ഇലക്കറികൾ

ആന്‍റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്‌ടമാണ് ഇലക്കറികൾ. വിറ്റാമിൻ എ, സി, ബി, ഫോളിക് ആസിഡ്, ഇരുമ്പ്, മറ്റ് പോഷകങ്ങളും ഇവയിൽ അടങ്ങിയിട്ടുമുണ്ട്. ഇത് രക്തം ശുദ്ധീകരിക്കാൻ പ്രധാന പങ്ക് വഹിക്കുന്നു. കരളിന്‍റെ ആരോഗ്യത്തിനും ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: ഡയറ്റിൽ ഫ്ലാക്‌സ് സീഡ് ഉൾപ്പെടുത്താം; ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും

ABOUT THE AUTHOR

...view details