കേരളം

kerala

By ETV Bharat Kerala Team

Published : Feb 26, 2024, 9:21 AM IST

ETV Bharat / entertainment

ഭയപ്പെടുത്താൻ 'എക്‌സിറ്റ്' വരുന്നു ; രണ്ടാമത്തെ ടീസർ പുറത്ത്

ആക്ഷൻ സർവൈവൽ ത്രില്ലർ 'എക്‌സിറ്റ്' സിനിമയിൽ വിശാഖ് നായരാണ് പ്രധാന കഥാപാത്രമായി എത്തുന്നത്

Vishak Nair starrer Exit  Exit Movie second teaser  എക്‌സിറ്റ് ടീസർ  വിശാഖ് നായർ  Exit release date
Exit teaser

വാഗതനായ ഷഹീൻ സംവിധാനം ചെയ്യുന്ന എക്‌സിറ്റ് സിനിമയുടെ പുതിയ ടീസർ പുറത്ത്. വിശാഖ് നായർ കേന്ദ്ര കഥാപാത്രമാകുന്ന ഈ ആക്ഷൻ സർവൈവൽ ത്രില്ലറിന്‍റെ ത്രസിപ്പിപ്പിക്കുന്ന, ഒപ്പം ഭയപ്പെടുത്ത ടീസറാണ് പുറത്തുവന്നിരിക്കുന്നത്.

നേരത്തെ പുറത്തുവന്ന, ചിത്രത്തിന്‍റെ ആദ്യ ടീസർ പ്രേക്ഷകരെ ഏറെ ത്രില്ലടിപ്പിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ ടീസറും ശ്രദ്ധ നേടുകയാണ്. തീർത്തും സംഭാഷണമില്ലാതെ, അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രത്തെയാണ് എക്‌സിറ്റിൽ വിശാഖ് നായർ അവതരിപ്പിക്കുന്നത്. ഇത്തരത്തിൽ ഒരു കഥാപാത്രത്തെ കേന്ദ്രമാക്കുന്ന മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രം എന്ന പ്രത്യേകതയും എക്‌സിറ്റിനുണ്ട്.

തൊണ്ണൂറുകളിലെ ഒരു മലയോര ഗ്രാമത്തിലാണ് ഈ ചിത്രത്തിന്‍റെ കഥ നടക്കുന്നത്. ഈ ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ രാത്രി അകപ്പെട്ടുപോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് എക്‌സിറ്റ് പറയുന്നത്. ഈ ബംഗ്ലാവിലാണ് ചങ്ങലയിൽ പൂട്ടിയിട്ട നിലയിൽ വിശാഖ് അവതരിപ്പിക്കുന്ന കഥാപാത്രമുള്ളത്. വിചിത്ര രൂപവും മൃഗ സമാനമായ പ്രകൃതവും ആംഗ്യവുമെല്ലാമുള്ള ഈ കഥാപാത്രത്തെ ആദ്യ ടീസറിലും കാണിക്കുന്നുണ്ട്.

'പസംഗ' എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ തമിഴ് നടൻ ശ്രീറാമും എക്‌സിറ്റ് സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. വൈശാഖ് വിജയൻ, ആഷ്‌ലിൻ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, ഇടവേള ബാബു, റെനീഷ റഹ്മാൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. മലയാളത്തിലും തമിഴിലുമാണ് എക്‌സിറ്റ് ഒരുക്കിയിരിക്കുന്നത്.

ബ്ലൂം ഇന്‍റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്‌ണനാണ് ഈ ചിത്രത്തിന്‍റെ നിർമാണം. നവാഗതനായ അനീഷ് ജനാർദ്ദനനാണ് എക്‌സിറ്റ് സിനിമയ്‌ക്കായി തിരക്കഥ ഒരുക്കുന്നത്. റിയാസ് നിജാമുദ്ദീൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ നിഷാദ് യൂസഫ് ആണ്. ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ എന്നിവരാണ് ഈ സിനിമയ്‌ക്ക് സംഗീതമൊരുക്കുന്നത്.

ALSO READ:സർവൈവൽ ത്രില്ലർ 'എക്‌സിറ്റ്' പ്രൊമോ ടീസർ പുറത്ത്; ഞെട്ടിച്ച് വിശാഖ് നായർ

പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, കലാസംവിധാനം - എം കോയാസ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, കോസ്റ്റ്യൂം ഡിസൈൻ - ശരണ്യ ജീബു, മേക്കപ്പ് - സുരേഷ്, ആക്ഷൻ - റോബിൻച്ചാ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഫൈസൽ ഷാ, അസോസിയേറ്റ് ഡയറക്‌ടർ - അമൽ ബോണി, ഡി ഐ - ജോയ്‌നർ തോമസ്, ഡിസൈൻസ് - യെല്ലോ ടൂത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ABOUT THE AUTHOR

...view details