വാഴ എന്ന ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ പുതിയ സിനിമയുടെ നിര്‍മാണത്തിലേക്ക് കടന്ന് സംവിധായകന്‍ വിപിന്‍ ദാസ്. അനശ്വര രാജന്‍ സിജു സണ്ണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "വ്യസനസമ്മേതം ബന്ധുമിത്രാദികൾ" എന്ന ചിത്രമാണ് നിര്‍മിക്കുന്നത്.
അസീസ് നെടുമങ്ങാട്,സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്,നോബി, മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.
വ്യസന സമേതം ബന്ധുമിത്രാദികള്‍ സിനിമയുടെ പൂജ (ETV Bharat) WBTS പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്‌ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് രണ്ടാമത്തെ ചിത്രത്തിന് തുടക്കം കുറിച്ചത്. ഭഗവന്ത് കേസരി, ടക്ക് ജഗദീഷ്, മജിലി, കൃഷ്ണാര്‍ജുന യുദ്ധം, ഉഗ്രം തുടങ്ങിയ സിനിമകളുടെ നിര്‍മാതാക്കളാണ് ഷൈന്‍ സ്‌ക്രീന്‍ സിനിമ. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ വിപിന്‍ ദാസ് പങ്കുവച്ചു.
ബൈജു സന്തോഷ്, നോബി മാര്‍ക്കോസ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സിജു സണ്ണിയും അനശ്വര രാജനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നാണ് കരുതപ്പെടുന്നത്. റഹീം അബൂബക്കറെന്ന പുതിയ ഛായാഗ്രാഹകനെയും ചിത്രം അവതരിപ്പിക്കുന്നുണ്ട്.
'ഞങ്ങള്‍ ഒന്നിക്കുന്നു. വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല. മുഹൂര്‍ത്തം 11:00am... മുന്നോട്ട് ഉള്ള യാത്രയില്‍ കൂടെ ഉണ്ടാകണം' എന്ന് അനശ്വര രാജനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് സിജു സണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം, വാഴ 2, പൃഥ്വിരാജിനൊപ്പമുള്ള സന്തോഷ് ട്രോഫി, എന്നിവയാണ് വിപിന്‍ ദാസ് പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ചിത്രങ്ങള്‍. സന്തോഷ് ട്രോഫി വിപിന്‍ ദാസും വാഴയുടെ രണ്ടാം ഭാഗം സവിന്‍ എസ്.എയുമാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്ന വിപിന്‍ ദാസ് വാഴ 2വിന്റെ നിര്‍മാണത്തിലും പങ്കാളിയാണ്.
സിനിമ പോസ്‌റ്റര്‍ (ETV Bharat) എഡിറ്റർ-ജോൺകുട്ടി, സംഗീതം-അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, പ്രൊഡക്ഷൻ, ഡിസൈനർ-ബാബു പിള്ള,കോസ്റ്റ്യൂംസ്-അശ്വതി ജയകുമാർ, സൗണ്ട് ഡിസൈൻ-അരുൺ മണി, പ്രമോഷൻ കൺസൽട്ടന്റ്-വിപിൻ വി,മാർക്കറ്റിംഗ്-ടെൻ ജി മീഡിയ,പി ആർ ഒ -എ എസ് ദിനേശ്.
Also Read:ലൂസിഫറിലെ അബ്‌റാം ഖുറേഷിയായി ജയന്‍, ഒപ്പം ടോം ക്രൂസും; 'കോളിളക്കം2' വീഡിയോ വൈറല്‍