തൃശൂര്‍:മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. നിരവധി ഗാനങ്ങൾക്ക് താൻ സംഗീതം ഒരുക്കിയിട്ടുണ്ടെങ്കിലും മികച്ച ഗായകനുള്ള അവാർഡ് ലഭിച്ചത് അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും വിദ്യാധരൻ മാസ്റ്റർ തൃശൂരിൽ പറഞ്ഞു.
'പുരസ്‌കാര നേട്ടത്തെ നോക്കിക്കാണുന്നത് അത്ഭുതത്തോടെ'; ആഹ്ളാദം പങ്കുവെച്ച് വിദ്യാധരൻ മാസ്റ്റര്‍ - VIDYADHARAN MASTER ON STATE AWARD - VIDYADHARAN MASTER ON STATE AWARD
മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായി സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. പുരസ്‌കാര നേട്ടം 'ജനനം 1947 പ്രണയം തുടരുന്നു' എന്ന ചിത്രത്തിലെ ഗാനത്തിന്.
വിദ്യാധരൻ മാസ്റ്റര്‍ (Etv Bharat)
Published : Aug 16, 2024, 4:48 PM IST
'ജനനം 1947 പ്രണയം തുടരുന്നു' എന്ന ചിത്രത്തിലെ ഗാനമാണ് 79–ാം വയസില്‍ വിദ്യാധരൻ മാസ്റ്ററെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സംഗീത രംഗത്ത് ആറുപതിറ്റാണ്ടിലേറെക്കാലമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് വിദ്യാധരൻ മാസ്റ്റര്‍. ആയിരത്തിലേറെ പാട്ടുകളാണ് ഇതുവരെ അദ്ദേഹം ചിട്ടപ്പെടുത്തിയത്.
Also Read :ദേശീയ ചലചിത്ര പുരസ്‌കാരത്തില്‍ ആട്ടത്തിന്‍റെ തിളക്കം; അർഹതപ്പെട്ട അംഗീകാരമെന്ന് കലാഭവൻ ഷാജോൺ